‘ബാലേട്ടന്റെ കുട്ടികളൊക്കെ വളർന്നു’; വിവാഹത്തിന് ലാലേട്ടന്റെ അനുഗ്രഹം വാങ്ങി ജിപിയും ഗോപികയും

January 21, 2024

നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയുടെയും നടി ഗോപികയുടെയും വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ച. പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ യാതൊരുവിധത്തിലുള്ള സൂചനകളും നല്‍കാതെ സര്‍പ്രൈസായിട്ടാണ് ഇരുവരും വിവാഹിതാരുകു്ന്ന കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം നവരാത്രി വേളയില്‍ അഷ്ടമി ദിനത്തിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഗോവിന്ദ് പദ്മസൂര്യ തന്നെയായിരുന്നും ഈ വിവരം അറിയിച്ചിരുന്നത്. ഈ മാസം 28-ന് വിവാഹച്ചടങ്ങുകള്‍ നടക്കുമെന്നും യൂട്യുബ് ചാനലിലുടെ പുറത്തുവിട്ട വീഡിയോയിലുടെ ഇരുവരും അറിയിച്ചിരുന്നു. ( Govind Padmasoorya and Gopika meet Mohanlal )

എല്ലാ തിരക്കുകളില്‍ നിന്നും വിട്ടുനിന്ന് വിവാഹചടങ്ങിനുള്ള ഒരുക്കത്തിലാണെന്നാണ് ഇരുവരും വ്യക്തമാക്കിയത്. ഇതിനിടയില്‍ ഏറെ വേണ്ടപ്പട്ടവരെ വിവാഹത്തിനായി ക്ഷണിക്കാനുള്ള ഓട്ടത്തിലാണ് ജിപിയും ഗോപികയും. ഈ അവസരത്തില്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയതിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് ജിപി. യൂട്യൂബ് വീഡിയോയിലുടെ പ്രിയ താരത്തെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചത്.

മലയാളി കുടുംബ പ്രേക്ഷകരുടെ മനംകവര്‍ന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ‘ബാലേട്ടന്‍’. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ട് ഗോപികയും സഹോദരി കീര്‍ത്തനയും അഭിനയിച്ചിരുന്നു. വിവാഹത്തിന് മോഹന്‍ലാലിനെ ക്ഷണിക്കാന്‍ പോയ സമയത്തെ കുറച്ച് നിമിഷങ്ങളാണ് ജിപി വീഡിയോയില്‍ പങ്കുവച്ചത്. ഈ കണ്ടുമുട്ടല്‍ ഗോപികയ്ക്ക് വലിയ സര്‍പ്രൈസായിരുന്നു എന്നാണ് ജിപി പറയുന്നത്.

Read Also : എല്ലാം തിരക്കുകളും മാറ്റിവച്ച് വിവാഹത്തിരക്കിലാണ്; വിവാഹതീയ്യതി പറഞ്ഞ് ജിപിയും ഗോപികയും

വിവാഹത്തിന് മോഹന്‍ലാലിന് എത്താനാകില്ലെന്ന് അറിയച്ചതോടെയാണ് ഇരുവരും കുടുംബത്തോടെ അദ്ദേഹത്തെ കാണാന്‍ വീട്ടിലേക്ക് പോയത്. വിവാഹ ക്ഷണക്കത്തിനൊപ്പം മുണ്ടും നല്‍കി ജിപിയും ഗോപികയും മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് മടങ്ങിയത്. കൂടാതെ ബാലേട്ടനിലെ തന്റെ രണ്ട് മക്കളോടും ലാലേട്ടന്‍ കുശലം പറയുന്നതും വീഡിയോയില്‍ കാണാം.

Story highlights : Govind Padmasoorya and Gopika meet Mohanlal