1 മിനിറ്റിൽ തിരിച്ചറിഞ്ഞത് 37 ടെയ്ലർ സ്വിഫ്റ്റ് ഗാനങ്ങൾ; ഗിന്നസ് റെക്കോഡുകൾ ഭേദിച്ച് 20-കാരൻ
ലോകത്തിലെ ഒന്നാം നമ്പർ ടെയ്ലർ സ്വിഫ്റ്റ് ആരാധകൻ എന്ന പദവി സ്വന്തമാക്കി പുതിയ ഗിന്നസ് വേൾഡ് റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ബിലാൽ ഇല്യാസ് ഝന്ദിർ എന്ന 20 കാരൻ. ടെയ്ലറിന്റെ “ഡൈ-ഹാർഡ് ഫാൻ” എന്ന് സ്വയം വിളിക്കുന്ന ബിലാൽ ഒരു മിനിറ്റിനുള്ളിൽ ഗാനങ്ങളുടെ വരികളിൽ നിന്ന് ഏറ്റവും കൂടുതൽ ടെയ്ലർ സ്വിഫ്റ്റ് ഗാനങ്ങൾ തിരിച്ചറിഞ്ഞാണ് പുതിയ റെക്കോഡ് നേടിയത്. (Guinness Record for identifying most Taylor Swift songs)
2019-ൽ യുകെയുടെ ഡാൻ സിംപ്സൺ സ്ഥാപിച്ച 27 ഗാനങ്ങളുടെ മുൻ റെക്കോഡ് തകർത്ത് 37 പാട്ടുകളാണ് ബിലാൽ തിരിച്ചറിഞ്ഞത്. സ്വിഫ്റ്റിൻ്റെ പ്രസിദ്ധമായ, കൃത്യമായ ക്രമങ്ങൾ ഒന്നുമില്ലാത്ത 50 ട്രാക്കുകളുടെ ലിസ്റ്റിൽ നിന്നുള്ള പാട്ടുകൾ തിരിച്ചറിയുക എന്നതായിരുന്നു വെല്ലുവിളി.
Here's Bilal Ilyas Jhandir and his super knowledge of Taylor Swift lyrics which allowed him to set his record for most Swift songs identified by their lyrics in one minute 💫 pic.twitter.com/YtEdAtDoG7
— Guinness World Records (@GWR) January 29, 2024
സബ്മിഷൻ വിഡിയോയിൽ ബിലാൽ ഇല്യാസ് കണ്ണിൽ മാസ്ക് ധരിച്ചിരിക്കുന്നതായി കാണാം. അതിനാൽ അയാൾ കണ്ടു പറഞ്ഞു എന്ന ആരോപണം വന്നാലും നിലനിൽക്കില്ല. സംഗീതമില്ലാതെ, ഓരോ ഗാനവും മറ്റൊരാൾ ഉറക്കെ വായിക്കുന്ന തുടക്കത്തിലെ വരികളിൽ നിന്ന് തിരിച്ചറിയുക എന്നതായിരുന്നു ദൗത്യം.
Read also: പാടിയത് 140 ഭാഷകളിൽ; ഗിന്നസിന്റെ പടവുകൾ കയറി മലയാളി പെൺകുട്ടി!
ടെസ്റ്റിന് 13 ആഴ്ചകൾ മുൻപ് ബിലാൽ പരിശ്രമം ആരംഭിച്ചതാണ്. ഇതിൽ ദീർഘനേരം പാട്ട് കേൾക്കുന്ന സെഷനുകൾ ഉൾപ്പെട്ടിരുന്നു. അതിൻ്റെ ഫലമായി പാട്ടുകൾ അവൻ്റെ മനസ്സിൽ ഹൃദിസ്ഥമായിരുന്നു. ഉറങ്ങുമ്പോൾ പോലും അയാൾ വരികൾ ഉച്ചത്തിൽ ചൊല്ലിയിരുന്നു. ടെയ്ലറിന്റെ ഓരോ പാട്ടും താൻ കേട്ടിട്ടുണ്ടെന്നും ഏത് പാട്ടും വരികളിൽ നിന്ന് തിരിച്ചറിയാൻ തനിക്ക് കഴിയുമെന്നും ബിലാൽ പറയുന്നു.
ടെയ്ലർ സ്വിഫ്റ്റിനോടുള്ള തൻ്റെ അമൂല്യമായ സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഇതാണെന്ന് വിശ്വസിച്ചതിനാലാണ് ബിലാൽ ഇല്യാസ് ഝന്ദിർ ഈ റെക്കോഡ് തകർക്കാൻ തീരുമാനിച്ചത്.
Story highlights: Guinness Record for identifying most Taylor Swift songs