കാലങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന വീടിന് ചുറ്റും അസാധാരണമായ പ്രകാശം; രാത്രിയിൽ ആരും പോകാൻ മടിക്കുന്ന ‘ഹൗസ് നമ്പർ 39 കെ’!
ചില സ്ഥലങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്ന കഥകൾ നിറഞ്ഞതാണ്. ഇവിടെ പോകുന്നതും ഒരു രാത്രി കഴിയുന്നതുമൊക്കെ അതിസാഹസിതയായി കണക്കാക്കാറുമുണ്ട്. ഇന്ത്യയിൽ അങ്ങനെ അവിശ്വസനീയ കഥകളും പ്രേതകഥകളുമൊക്കെ നിറഞ്ഞ് ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ സ്ഥലങ്ങളുണ്ട്. ഇന്ത്യയിലെന്നപോലെ പാകിസ്താനിലെ കറാച്ചിയിൽ പേടിപെടുത്തുന്ന കഥകളിലൂടെ ലോക ശ്രദ്ധ നേടിയ ഒരു വീടുണ്ട്.അതാണ് കറാച്ചിയിലെ ഹൗസ് നമ്പർ 39-K.
പാകിസ്ഥാനിലെ പ്രത്യേകിച്ച് ലാഹോറിലെയും കറാച്ചിയിലെയും പ്രേതബാധയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള നിരവധി കഥകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. അവയിൽ മുന്നിരയിലുണ്ട് ഹൗസ് നമ്പർ 39-K. കറാച്ചിയിലെ P.E.C.H.S ലെ ബ്ലോക്ക് 6 ന് താഴെയുള്ള സ്ട്രീറ്റിൽ നിൽകുമ്പോൾ 39-K നമ്പർ വീടിന് ചുറ്റും തിളങ്ങുന്ന വെളിച്ചത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. അവിടെ ആരെങ്കിലും താമസിക്കുന്നുണ്ടെന്ന് നിങ്ങളെ എളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കും ഈ വെളിച്ചം. പതിറ്റാണ്ടുകളായി വീട് ഒഴിഞ്ഞുകിടക്കുന്നുവെന്നതാണ് ഈ വെളിച്ചത്തെ ദുരൂഹമാക്കുന്നത്. ഈ വീട്ടിൽനിന്നും വെളുത്ത വസ്ത്രം ധരിച്ച വിളറിയ ഒരു സ്ത്രീ തെരുവിലൂടെ നടന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് കണ്ടതായി സാക്ഷികളിൽ ഭൂരിഭാഗവും പേരും ആവർത്തിച്ച് പറയുന്നു.
Read also: ലോകത്തെങ്ങും പാട്ടാണ് കോഴിക്കോടിന്റെ ബിരിയാണിപ്പെരുമ ; മികച്ച രുചിപ്പട്ടികയിൽ വീണ്ടും പാരഗൺ
ഒരു റിപ്പോർട്ട് അനുസരിച്ച്, സഹകരണ ജീവനക്കാർക്കായി ഒരു ഹൗസിംഗ് സൊസൈറ്റി വർഷങ്ങൾക്ക് മുമ്പ് ഈ വീടിന്റെ സ്ഥലത്ത് സ്ഥാപിച്ചു. ഒരു വലിയ ജനക്കൂട്ടത്തെ പാർപ്പിച്ച് നിരവധി വീടുകൾ ഒരുമിച്ച് നിർമ്മിക്കുകയായിരുന്നു. എന്നിരുന്നാലും, നമ്പർ 39-കെ വീട് ശൂന്യമായി തുടർന്നു, ഒരു വൈകുന്നേരം ഉള്ളിൽ നിന്ന് ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. രാത്രിയിൽ ഇത്രയധികം വെളിച്ചം കണ്ട കാഴ്ച അസ്വസ്ഥമായിരുന്നു. അപ്പോൾ താമസസ്ഥലത്ത് വെളുത്ത വസ്ത്രം ധരിച്ച ഒരു വിളറിയ സ്ത്രീയെ കണ്ടെത്തി. ഈ വാർത്ത പരക്കുകയും താമസിയാതെ താമസക്കാർ ഇവിടെനിന്നും പാലായനം ചെയ്തെന്നും പറയപ്പെടുന്നു.കറാച്ചിയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറിയെങ്കിലും പകൽ സമയങ്ങളിൽ മാത്രമാണ് ആളുകൾ വീടിനെ വെളിയിൽ നിന്ന് കാണുന്നത്. രാത്രിസമയത്ത് ഈ പരിസരത്ത് പോകാൻ ആരും ധൈര്യപ്പെടുന്നില്ല.
Story highlights- haunted house 39 k