സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് സ്കൂൾ അവധി
സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്. (Holiday announced for 6 districts in Kerala tomorrow)
പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി പ്രമാണിച്ചാണ് തിരുവനന്തപുരം ജില്ലയിൽ സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടാണ് അവധി. തൈപ്പൊങ്കലുമായി ബന്ധപ്പെട്ടാണ് പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി.
Read also: രാജ്യത്തെ ആദ്യ സോളാർ AC ബസ് കണ്ണൂരിൽ; ‘സംഗീത്’ സൂപ്പർകൂളാണ്!
നാളെയാണ് ശബരിമല മകരവിളക്ക്. അതിരാവിലെ 2:46-ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾ നടത്തിയ ശേഷം വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇതിന് പിന്നാലെ തിരുവാഭരണം സ്വീകരിക്കലും തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും മകരവിളക്ക് ദർശനവും നടക്കും. അയ്യപ്പന് ചാർത്താനുള്ള ആഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു കഴിഞ്ഞു. പരമ്പരാഗതമായി പിന്തുടരുന്ന പാതയിലൂടെ യാത്ര ചെയ്ത് ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ ഒരുക്കിയിട്ടുണ്ട്. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ.
Story highlights: Holiday announced for 6 districts in Kerala tomorrow