തുടക്കം ഈ കുഞ്ഞുവീട്ടിൽനിന്ന്; ആമസോൺ ആരംഭിച്ച വീട് വിൽപ്പനയ്ക്ക്
ഇന്ന് വീട്ടുമുറ്റത്ത് നമുക്ക് ആവശ്യമുള്ളതെന്തും എത്തിക്കുന്ന ഒന്നാണ് ആമസോൺ. വാഷിംഗ്ടണിലെ ബെല്ലെവുവിലുള്ള വീട് ആമസോണിൻ്റെ ചരിത്രത്തിലെ ഒരു ഘടകമാണ്. 1994-ൽ അന്നത്തെ ഓൺലൈൻ പുസ്തകവിൽപ്പനക്കാരായിരുന്ന ആമസോൺ തുടങ്ങുന്നത് ബെസോസ് അന്ന് വാടകയ്ക്ക് എടുത്തിരുന്ന ഈ വീടിൻ്റെ ഗാരേജിലാണ്. ഇപ്പോഴിതാ, ഈ വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഉടമകൾ.
1990 കളിൽ ആയിരുന്നു ജെഫ് ബെസോസും അന്ന് അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന മകെൻസി സ്കോട്ടും വാടകയ്ക്ക് എടുത്തത്. മൂന്നു മുറികൾ മാത്രമുള്ള ഈ ഒറ്റനിലവീടിന്റെ ഗാരേജിൽ നിന്നായിരുന്നു ആമസോണിന്റെ തുടക്കം. ഒരു കംപ്യൂട്ടർ, ഒരു ഡെസ്ക്, അടിസ്ഥാന ഓഫീസ് സാധനങ്ങൾ എന്നിവ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
ഓൺലൈനായി പുസ്തകവില്പനയായിരുന്നു ഇവിടെ ചെയ്തിരുന്നത്. ഇതിൽനിന്നും തുടക്കംകൊണ്ട് ആമസോൺ ഇന്നത്തെ നിലയിലേക്ക് എത്തുകയായിരുന്നു. 1540 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന് 890 ഡോളറാണ് (ഇന്നത്തെ 73000 രൂപ) ബസ്സോസ് അക്കാലത്ത് മാസ വാടക നൽകിയിരുന്നത്. ഓൺലൈൻ ബുക്ക് സ്സ്റ്റോറിന് വേണ്ടി അദ്ദേഹം സ്ഥാപിച്ച സാധാരണയിലധികം വലുപ്പമുള്ള മെയിൽ ബോക്സ് ഇപ്പോഴും അവിടെയുണ്ട്. 2019 ലാണ് ഇതിനുമുൻപ് വീട് വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരുന്നത്.
1.5 മില്യൺ ഡോളർ (12.46 കോടി രൂപ) ആയിരുന്നു അന്നത്തെ വില. നിലവിലെ ഉടമകൾ 2.28 മില്യൺ ഡോളറാണ് (18.95 കോടി രൂപ) വീടിന് വിലയായി ആവശ്യപ്പെടുന്നത്. ആമസോൺ ആരംഭിച്ച ഗാരിജിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ നവംബറിൽ ബസ്സോസ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. അങ്ങനെയാണ് ഈ വീട് ശ്രദ്ധേയമാകുന്നത്.
Story highlights- home where amazon started for sale