ഇവിടെ താപനില മൈനസ് 71 ഡിഗ്രി സെൽഷ്യസ് വരെ- ലോകത്തെ ഏറ്റവും തണുപ്പുള്ള ഇടത്ത് കുളിക്കാൻ വേണ്ടത് 5 മണിക്കൂർ!

January 12, 2024

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ശീതകാലം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. മിക്ക പ്രദേശങ്ങളിലും ധാരാളം ആളുകൾക്ക് അതിജീവിക്കാൻ പ്രയാസമാണ്. ഈ തണുത്ത പ്രദേശങ്ങളിലെ ജനങ്ങൾ കഠിനമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. അങ്ങനെയെങ്കിൽ ലോകത്തെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് താമസിക്കുന്നവരോ? ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒരു സ്ഥലമാണ് സെർബിയയിലുള്ള ഒരു പ്രദേശം. റിപ്പോർട്ടുകൾ പ്രകാരം, ഈ സ്ഥലത്തെ താപനില -71 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാം.

കിഴക്കൻ സൈബീരിയയിലെ റഷ്യയുടെ സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ യാകുത്സ്ക് ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്നത്. റഷ്യയുടെ വലിയ ഭാഗങ്ങളിൽ നിലവിൽ താഴ്ന്ന താപനിലയാണ് അനുഭവപ്പെടുന്നത്, എന്നാലും യാകുത്‌സ്‌കിൽ അസാധാരണമായ തണുപ്പ് അനുഭവപ്പെടുന്നു. ഈ നഗരംതന്നെ സ്ഥാപിച്ച മൈനസ് ഡിഗ്രി സെൽഷ്യസ് കണക്കുകളുടെ റെക്കോർഡുകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും മാറാറുണ്ട്.

ഈ പ്രദേശങ്ങളിൽ ഉള്ളവർ എങ്ങനെയായിരിക്കും കടുത്ത തണുപ്പിൽ കുളിക്കുക എന്ന് അറിയാമോ? വെള്ളം എളുപ്പത്തിൽ മരവിക്കുന്നതിനാൽ ഇത്രയും തണുപ്പുള്ള സ്ഥലത്ത് കുളിക്കുന്നത് പോലും വലിയ ജോലിയാണെന്നിരിക്കെ ഇവിടെനിന്നുള്ള വിഡിയോ ശ്രദ്ധ നേടുകയാണ്. ഈ ഗ്രാമത്തിലെ ആളുകൾ ആഴ്ചയിൽ ഒരിക്കൽ മാത്രം, അതായത് ഞായറാഴ്ചയാണ് കുളിക്കുന്നത് എന്ന് ഒരു സ്ത്രീ വിഡിയോയിൽ വിശദീകരിക്കുന്നത് കാണാം. ഇവിടെ താപനില -71 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതിനാലാണിത്.

Read also: ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

അവർ ഇവിടെ കുളിക്കുന്നത് എങ്ങനെയെന്ന് വിഡിയോയിൽ വിശദീകരിക്കുന്നു. കുളിക്കുന്നതിന് മുമ്പ് അവർ പുറത്തുനിന്നും മഞ്ഞുകട്ടകൾ എടുത്തുകൊണ്ടുവന്ന് ചൂടാക്കുന്നു. ഈ നഗരത്തിൽ ആളുകൾക്ക് പൈപ്പ് ലൈനുകൾ ഇല്ല, കാരണം അവയിൽ വെള്ളം തണുത്തുറയുന്നു. ഇക്കാരണത്താൽ, ആളുകൾ കുളിക്കുന്നതിന് മുമ്പ് വെള്ളം ചൂടാക്കാൻ ഐസ് ശേഖരിക്കുന്നു. മുൻപുതന്നെ സൂക്ഷിച്ചു വെച്ചിരുന്ന മരം മുറിച്ച് വീട്ടിലെത്തിച്ച് തീ കൊളുത്തുന്നു. തീ നന്നായി കത്തുമ്പോൾ പാത്രത്തിൽ ഈ മഞ്ഞ് കട്ടകൾ ഉരുകാൻ വയ്ക്കുന്നു. ഐസ് കട്ടകൾ കൂടാതെ, റോഡിൽ കുമിഞ്ഞുകിടക്കുന്ന മഞ്ഞും ശേഖരിക്കുന്നുണ്ട്. ഇവിടുത്തെ ജനങ്ങൾക്ക് ഇത് വളരെ ആശ്വാസകരമാണ്. ഒന്ന് കുളിച്ച് വരണമെങ്കിൽ മുഴുവൻ പ്രക്രിയയും ഏകദേശം 5 മണിക്കൂർ എടുക്കുമെന്നും വിഡിയോയിൽ ആളുകൾ പറയുന്നു.

Story highlights- How Do People bathe In Yakutsk