‘രുചിയിലും ഭംഗിയിലും മുന്‍പന്തിയില്‍’; ശർക്കര ഉണ്ടാക്കുന്നത് ഒന്ന് കണ്ടുനോക്കു..!
ഇന്ത്യന്‍ അടുക്കളകളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ഭക്ഷ്യവസ്തുവാണല്ലോ ശര്‍ക്കര. നിരവധി ഗുണങ്ങള്‍ ഉണ്ടെന്ന് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. രുചിയിലും ഗുണമേന്മയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മറയൂര്‍ ശര്‍ക്കര അടക്കമുള്ളവ മലയാളികള്‍ക്കും സുപരിചിതമാണ്. എന്നാല്‍ ഈ മധുരമേറിയ ഭക്ഷ്യവസ്തു എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാമോ..? ഒട്ടേറ ഘട്ടങ്ങള്‍ പിന്നിട്ടാണ് ശര്‍ക്കര നമ്മള്‍ കാണുന്ന രൂപത്തിലേക്ക് എത്തുന്നത്. ( How jaggery is mass-produced in a factory )
പാരമ്പര്യമായി ശര്‍ക്കര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് ആളുകളുണ്ട്. വ്യത്യസ്ത ഗുണമേന്‍മയിലുള്ള ശര്‍ക്കരകള്‍ ഇന്ന് വിപണികളില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ പലതും എത്രത്തോളം ഭക്ഷ്യയോഗ്യമാണെന്ന് ആലോചിച്ചുട്ടുണ്ടോ.. യഥാര്‍ഥത്തില്‍, പല ഇടങ്ങളിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ തീര്‍ത്തും വൃത്തിഹീനമായ സ്ഥലങ്ങളിലാണ് ശര്‍ക്കര നിര്‍മാണം.
ഒരു ഫാക്ടറിയില്‍ ശര്‍ക്കര നിര്‍മ്മാണം കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോ, ശര്‍ക്കര ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയുടെയും അവിടെയുള്ള തൊഴിലാളികളുടെയും വൃത്തിഹീനമായ സാഹചര്യങ്ങളെ തുറന്നുകാണിക്കുന്നതാണ്. @foodiesfab_india എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഒരു ഫാക്ടറിയില്‍ ശര്‍ക്കര വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന വീഡിയോ പങ്കുവച്ചിട്ടുള്ളത്.
യന്ത്രം ഉപയോഗിച്ച് കരിമ്പ് നീര് വേര്‍തിരിച്ചെടുക്കുന്നതും അത് വലിയ പാത്രത്തില്‍ തിളപ്പിക്കുന്നതും കാണാം. കൃത്യമായ താപനിലയില്‍ തിളപ്പിക്കുമ്പോള്‍ അത് കട്ടിയായ് ശര്‍ക്കരയായി മാറുന്നതെല്ലം കാണാം. തണുപ്പിക്കുന്നതിനായി പ്രത്യകം തയ്യാറാക്കിയ മരത്തോണിയിലേക്ക് മാറ്റിയ ശേഷം അത് ശര്‍ക്കര ഉരുളകളായി മാറ്റുകയാണ്. എന്നാല്‍ ഇത്രയും നീണ്ട പ്രക്രിയ ചെയ്യുമ്പോള്‍ ഒരു തൊഴിലാളി പോലും കൃത്യമായി കയ്യുറകള്‍ പോലുള്ള സംരക്ഷണ മാര്‍ഗങ്ങളൊന്നുമില്ലാതെയാണ് ഈ ജോലി ചെയ്യുന്നത്. പാചകം ചെയ്യുന്ന പാത്രങ്ങളും വൃത്തിഹീനമാണ്.
Read Also : ‘പിരിച്ചുവിടലുകൾ തുടരും’; ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ!
വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഉല്‍പ്പാദന പ്രക്രിയയിലെ ശുചിത്വ നിലവാരത്തെക്കുറിച്ച് കാഴ്ചക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിരവധിയാളുകളാണ് വീഡിയോയുടെ താഴെ പ്രതികരണവുമായി എത്തിയിട്ടുള്ളത്. ഫാക്ടറിയുടെ വൃത്തിഹീനമായ അവസ്ഥ കണ്ട് ഞെട്ടല്‍ പങ്കുവയ്ക്കുകയാണ് ആളുകള്‍.
Story highlights : How jaggery is mass-produced in a factory