സെക്കൻഡുകൾക്കുള്ളിൽ കുതിച്ചൊഴുകിയെത്തി- ബ്രസീലിൽ അണക്കെട്ട് പൊട്ടിയ കാഴ്ച

January 12, 2024

ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡാമുകൾ പണിയുന്നത്. വൈദ്യുതി ഉൽപ്പാദനം, ജലസേചനം, കുടിവെള്ളം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇതിന് പിന്നിൽ. നഗരങ്ങൾക്ക് ജലം ലഭിക്കുന്നതിൽ ഡാമുകൾ ഇല്ലെങ്കിൽ വെല്ലുവിളി ഉയരും. എന്നാൽ, അത്രയധികം വെള്ളം കെട്ടിനിർത്തിയിരിക്കുന്ന ഡാം പൊട്ടിയാൽ എന്താണ് സംഭവിക്കുക? മുല്ലപ്പെരിയാർ പൊട്ടുമെന്ന തരത്തിൽ നിരവധി സിനിമകളും ചർച്ചകളുമെല്ലാം മുൻപ് ഉണ്ടായിട്ടുള്ളതിനാൽ മലയാളികൾക്ക് അതിന്റെ വിനാശകരമായ അവസ്ഥ എന്നതാണ് എന്നതിൽ ബോധ്യമുണ്ട്. ഇപ്പോഴിതാ, അതിന്റെ തീവ്രതയും ഭീകരതയും കൂടുതൽ മനസിലാക്കാൻ സാധിക്കും.

ബ്രസീലിൽ പൊട്ടിയ ഒരു അണക്കെത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വിഡിയോ ഒരു അണക്കെട്ട് തകർച്ചയുടെ അനന്തരഫലങ്ങൾ കാണിക്കുന്നു. ഒരു നദിയുടെ ക്രമാനുഗതമായ ഒഴുക്കിനുപകരം, വെള്ളം സുനാമി പോലെയുള്ള വേഗതയിൽ നീങ്ങുന്നു, ഇത് വ്യാപകമായ നാശത്തിന് കാരണമാകുന്നു. അതേസമയം, ബ്രസീലിൽ പൊട്ടിയൊഴുകുന്നത് ഇരുമ്പയിര് പര്യവേക്ഷണത്തിന്റെ ഹെവി മെറ്റൽ വേസ്റ്റ് ആണ്. വെള്ളവുമുണ്ട്. സമാനമായി തന്നെയാണ് വെള്ളം നിറഞ്ഞ അണക്കെട്ടുകളും പൊട്ടുന്നത് . ആയിരക്കണക്കിന് ആളുകളുടെ ജീവൻ തൽക്ഷണം അപഹരിക്കാൻ കഴിവുള്ള വെള്ളത്തിന്റെ വേഗത ഗുരുതരമായ ഭീഷണി ഉയർത്തുന്നു, അതിന്റെ തടയാനാകാത്ത ശക്തി നിരവധി കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്നു. ജനസാന്ദ്രത അധികമുള്ള ഇടങ്ങളിലെ അവസ്ഥ ആലോചിക്കാവുന്നതിനും അപ്പുറമാണ്.

Read also: ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ഈ വിഡിയോ ബ്രസീലിൽ നിന്നുള്ളതാണ്. വിഡിയോയുടെ അടിക്കുറുപ്പിൽ മുൻപ്, ക്വിയാൻ‌ഡോ തടാക അണക്കെട്ട് കാരണം മുങ്ങിയ ചൈനയിലെ ഷി ചെങ്ങിന്റെ അവസ്ഥ പരാമർശിക്കുന്നു. 9 ട്രില്യൺ ഗാലൻ അല്ലെങ്കിൽ ഏകദേശം 34 ബില്യൺ ക്യുബിക് മീറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിവുള്ള, അത്തരം അണക്കെട്ടുകൾ വലിയ ഭീഷണിയാണ് നൽകുന്നത്. അണക്കെട്ടിന്റെ തകരാർ മൂലമുണ്ടായേക്കാവുന്ന നാശം ഗുരുതരമായ ആശങ്കയാണ്.

Story highlights- Huge Dam Collapse In Brazil