ഗ്യാസ് ലീക്കായി; ബുദ്ധിപൂർവ്വം പ്രവർത്തിച്ച് നാട്ടുകാരെ രക്ഷിച്ച് നായ!

January 18, 2024

മനുഷ്യനോട് ഏറ്റവും ഇണങ്ങിയും നന്ദിയോടെയും ജീവിക്കുന്ന മൃഗമാണ് നായ. വളർത്തുന്നയാളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലുമെല്ലാം പങ്കാളിയാകാൻ നായക്ക് സാധിക്കും. വീട്ടിലെ കാവൽക്കരനല്ല, സുഹൃത്താണ് പലർക്കും വളർത്തുനായകൾ. എന്നാൽ, ഇപ്പോഴിതാ, ബുദ്ധിപൂർവമായ ഒരു പ്രവർത്തിയിലൂടെ നാട്ടുകാരുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഒരു നായ.

കോബി എന്ന നാലുവയസ്സുള്ള ഹസ്കി മുറ്റത്ത് ഒരു വലിയ കുഴി കുഴിക്കാൻ തുടങ്ങിയപ്പോൾ, നായ തന്റെ വീടിനെയും മുഴുവൻ ഫിലാഡൽഫിയ പരിസരത്തെയും രക്ഷിക്കുമെന്ന് അവന്റെ ഉടമ ചാനൽ ബെല്ലിന് അറിയില്ലായിരുന്നു. ‘കുറച്ചുകാലമായി ഞങ്ങളുടെ പുതിയ വീട്ടിൽ വന്നിട്ട്, ഞാനില്ലാതെ അവൻ ഒരിക്കലും കുഴികൾ കുഴിക്കില്ല, അതിനാൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു,’- ഉടമ പറയുന്നു.

അടുത്തിടെ ചാനൽ ബെല്ലിന് വീട്ടിൽ വാതക ചോർച്ച ഉണ്ടായിരുന്നു, അതിനാൽ, വളരെയധികം ജാഗ്രതയോടെ, ഗ്യാസ് കണ്ടെത്തൽ ഉപകരണം ഉപയോഗിച്ച് ലീക്കെവിടെയാണെന്നു പരിശോധിക്കാൻ അവർ തീരുമാനിച്ചു. സമീപപ്രദേശങ്ങളെ നശിപ്പിക്കാൻ സാധ്യതയുള്ള ഒരു വലിയ വാതക ചോർച്ച കോബി എന്ന നായ അപ്പോഴേക്കും കണ്ടെത്തിയിരുന്നു.

Read also: വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം; സഹയാത്രികന്റെ ജീവിതം തിരിച്ച് പിടിച്ച് മലയാളി ഡോക്ടർ!

അതായത് നായ കുഴി കുഴിച്ചുകൊണ്ടേ ഇരുന്നു. ഇവിടം ഉടമ പരിശോധിച്ചപ്പോൾ ഇത് ഗ്യാസ് പൈപ്പ്ലൈന് സമീപമാണ് എന്ന് കണ്ടെത്തി. മൂന്നു ഭീകരമായ ലീക്കുകളായിരുന്നു ഉണ്ടായിരുന്നത്. ഉടൻതന്നെ അധികൃതരെ അറിയിച്ചു. മൂന്നുദിവസംകൊണ്ട് പ്രശ്നം പരിഹരിച്ചു. നായ ഇല്ലായിരുന്നുവെങ്കിൽ ശ്വാസകോശ പ്രശ്‌നങ്ങൾ, മസ്തിഷ്‌ക ക്ഷതം, മരണം എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇത് കാരണമായേനെ. ലൈറ്റ് സ്വിച്ച് ഓണാക്കുന്നത് പോലെ ലളിതമായ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഒരു സ്‌ഫോടനത്തിനും കാരണമായേക്കുമായിരുന്നു. വലിയ ദുരന്തമാണ് ഹസ്കി കാരണം ഒഴിവായത്.

Story highlights- husky dog digs a hole and saves a neighborhood