വിമാനത്തിൽ നിന്ന് 16,000 അടി താഴേക്ക് ഐഫോൺ പതിച്ചു; യാതൊരു കേടുപാടുമില്ലാതെ കണ്ടെത്തി
വെള്ളിയാഴ്ച ഒറിഗോണിലെ പോർട്ട്ലാൻഡിൽ നിന്ന് കാലിഫോർണിയയിലെ ഒന്റാറിയോയിലേക്കുള്ള അലാസ്ക എയർലൈൻസ് വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ പോർട്ട്ലാൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നു. വിമാനത്തിലെ ഒരു ഡോർ പ്ലഗ് പെട്ടെന്ന് വിടവുണ്ടായതിനാൽ ഇത് ക്യാബിനിലെ മർദ്ദം കുറയ്ക്കാൻ കാരണമായി.പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് വിമാനം 16,000 അടി (4,876 മീറ്റർ) വരെ ഫ്ലൈറ്റ് ഉയർന്നതായി ഫ്ലൈറ്റ് ഡാറ്റ കാണിക്കുന്നു. 174 യാത്രക്കാരും ആറ് ജീവനക്കാരുമായി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
Found an iPhone on the side of the road… Still in airplane mode with half a battery and open to a baggage claim for #AlaskaAirlines ASA1282 Survived a 16,000 foot drop perfectly in tact!
— Seanathan Bates (@SeanSafyre) January 7, 2024
When I called it in, Zoe at @NTSB said it was the SECOND phone to be found. No door yet😅 pic.twitter.com/CObMikpuFd
എന്നാൽ വിമാനത്തിൽ നിന്ന് നിരവധി വസ്തുക്കൾ താഴേയ്ക്ക് പതിഞ്ഞു. ഏകദേശം 16,000 അടി താഴ്ചയിലേക്ക് വീഴുന്നവസ്തുക്കൾക്ക് എന്തായാലും കേടുപാടുണ്ടാകും എന്നത് സത്യമാണ് – എന്നാൽ യാതൊരു കേടുമില്ലാതെ ഒരു ഐഫോൺ കണ്ടെത്തി. “പാതി ബാറ്ററിയിൽ ഇപ്പോഴും ഫ്ലൈറ്റ് മോഡിൽ ഐഫോൺ റോഡിന്റെ വശത്ത് കണ്ടെത്തിയതായി വാഷിംഗ്ടൺ നിവാസിയായ സീൻ ബേറ്റ്സ് ഞായറാഴ്ച ട്വീറ്റ് ചെയ്തു. ഫോണിനുള്ളിൽ ചാർജറിന്റെ ഒരു കഷണം ഇപ്പോഴും കുടുങ്ങിയിട്ടുണ്ട്. ഇത്ര ഉയരത്തിൽ നിന്ന് വീണിട്ടും അത് 16,000 അടി താഴ്ചയെ അതിജീവിച്ചു.
Read also: ദിവസേന ലളിതമായി 32000 രൂപ സമ്പാദിക്കാം; മാർഗം പങ്കുവെച്ച് ഡെലിവറി ഡ്രൈവർ
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫെഡറൽ ഏജൻസിയായ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിനെ താൻ വിളിച്ചതായും വിമാനത്തിൽ നിന്ന് കണ്ടെത്തിയ രണ്ടാമത്തെ ഫോണാണിതെന്ന് ഒരു ഏജന്റ് തന്നോട് പറഞ്ഞതായും ഫോൺ കണ്ടെത്തിയ വ്യക്തിയായ ബേറ്റ്സ് പറഞ്ഞു.
Story highlights- iPhone found in perfect condition after fall from 16,000 feet