‘അൽപ്പം വെറൈറ്റി പിടിക്കാം’; വ്യത്യസ്ത വധുവായി തിളങ്ങി ഇറാ ഖാൻ!
2024 തുടക്കത്തോടെ തന്നെ എല്ലായിടത്തും ആഘോഷങ്ങളും വിവാഹമേളങ്ങളും മുഴങ്ങുകയാണ്. വർഷാരംഭത്തിൽ തന്നെ ആരാധകരെ തേടിയെത്തിയത് ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാന്റെ വിവാഹ വാർത്തയാണ്. വിവാഹവും ആഘോഷങ്ങളും വരനുമൊക്കെ ചർച്ചാകേന്ദ്രങ്ങളായപ്പോൾ മറ്റൊരിടത്ത് ശ്രദ്ധ പിടിച്ചു പറ്റിയത് ഇറയുടെ വിവാഹ വസ്ത്രമായിരുന്നു. (Ira Khan’s unconventional wedding outfit)
പരമ്പരാഗതമായ ഫാഷൻ സങ്കൽപ്പങ്ങളെ പൊളിച്ച് തന്റേതായ മുദ്ര പതിപ്പിച്ച വധുവായി അവർ അണിഞ്ഞൊരുങ്ങി. ബോളിവുഡിലെ സെലിബ്രിറ്റി ഡിസൈനേഴ്സ് മാസങ്ങളൊളോളം കഷ്ടപ്പെട്ട് തുന്നിയെടുക്കുന്ന ഭീമാകാരമായ ലെഹങ്ക പ്രതീക്ഷിച്ചിരുന്നവരുടെ മുന്നിലേക്ക് വെള്ളിയിൽ എംബ്രോയ്ഡറി ചെയ്ത ഒരു ജോടി പേസ്റ്റൽ പിങ്ക് ഹാരെം പാന്റ്സും, ടർക്കോയിസ് നിറത്തിൽ എംബ്രോയ്ഡറി ചെയ്ത വെൽവെറ്റ് ബ്ലൗസും, നെറ്റ് ദുപ്പട്ടയും ധരിച്ചാണ് ഇറാ പ്രത്യക്ഷപ്പെട്ടത്.
Read also: നിറകണ്ണുകളുമായി സംവിധായകൻ വിധു വിനോദ് ചോപ്രയെ കണ്ട്, യഥാർത്ഥ ’12ത് ഫെയിൽ താരങ്ങൾ’
അധികം അലങ്കാരങ്ങൾ ഒന്നും തന്നെയില്ല. കയ്യിലൊരു വാച്ച് കൂടാതെ ഒരു വലിയ പോൾക്കി നെക്ലേസ്, പൊട്ട്, വളകൾ, കമ്മലുകൾ, കോലാപുരി ചപ്പലുകൾ എന്നിവയായിരുന്നു മറ്റ് അക്സെസ്സറിസ്. മുടിയിലും ആർഭാടങ്ങളില്ല. കളർ ചെയ്ത തന്റെ ചുവന്ന മുടി ഇറാ അഴിച്ചിട്ടിരിക്കുകയായിരുന്നു. ഈ തലമുറയുടെ ചോയ്സിൽ മുന്നിലായ മിനിമൽ മേക്കപ്പ് കൂടെയായപ്പോൾ തീർത്തും വ്യത്യസ്തയായ വധുവായി ഇറാ തിളങ്ങി.
വിവാഹവസ്ത്രം മാത്രമല്ല വിവാഹ അനുബന്ധ ചടങ്ങുകളിൽ ഇറാ തിരഞ്ഞെടുത്ത വസ്ത്രങ്ങളും തീർത്തും സിംപിളാണ്. മിനിമലായ വിവാഹ വേഷങ്ങൾ അപൂർവമായേ ബോളിവുഡിൽ കാണാറുള്ളൂ. ഇറാ ഖാൻ തന്റെ അച്ഛൻ ആമിർ ഖാനെപ്പോലെ മറ്റുള്ളവരെക്കാൾ ഏറെ വ്യത്യസ്ഥയാണെന്ന് തെളിയിച്ചു.
Story highlights: Ira Khan’s unconventional wedding outfit