ജീത്തു ജോസഫിന്റെ മകൾ സംവിധാനത്തിലേക്ക്; ആദ്യ ചിത്രത്തിന്റെ റിലീസ് ഇന്ന്

January 5, 2024

മലയാള സിനിമയിലെ മുന്‍നിര സംവിധായകനാണ് ജീത്തു ജോസഫ്. അച്ഛന്റെ വഴിയും മകളും സിനിമ സംവിധാനത്തില്‍ ഒരു കൈ നോക്കുകയാണ്. ജീത്തു ജോസഫിന്റെ മൂത്ത മകള്‍ കാത്തിയാണ് സംവിധായിക വേഷണിയുന്നത്. കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ഫോര്‍ ആലീസ് ഇന്ന് റിലീസ് ചെയ്യും. കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ വൈകിട്ട് 6.30 നാണ്‌ റിലീസ്. ( Jeethu Joseph’s daughter Cathy turned to direction )

എസ്തര്‍ അനിലും അഞ്ജലി നായരും അര്‍ഷദ് ബിന്‍ അല്‍ത്താഫുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ വേഷമിടുന്നത്. ബെഡ്‌ടൈം സ്റ്റോറീസിന്റെ ബാനറില്‍ ജീത്തു ജോസഫ് തന്നെയാണ് നിര്‍മ്മാണം. ജീത്തു ജോസഫ് തന്നെയാണ് മകളുടെ സിനിമ പുറത്തിറങ്ങുന്നതിന്റെ പങ്കുവച്ചത്.

കാത്തി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നവീന്‍ ചെമ്പൊടിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മേക്കപ്പ്- രതീഷ് വി, വസ്ത്രാലങ്കാരം- ലിന്‍ഡ ജീത്തു, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, എഡിറ്റിംഗ്- ഉണ്ണികൃഷ്ണന്‍ ഗോപിനാഥന്‍, സംഗീതം വിഷ്ണു ദാസ്, അസോസിയേറ്റ് ഡയറക്ടര്‍ സുമേഷ് സന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, കളറിസ്റ്റ് അര്‍ജുന്‍ മേനോന്‍, ആക്ഷന്‍ അഷ്‌റഫ് ഗുരുക്കള്‍, വിഎഫ്എക്‌സ് ടോണി മാഗ്മിത്ത്, ഡിസൈന്‍ ബാന്യന്‍ ഡിസൈന്‍സ്. എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

Read Also : 39 വർഷം നീണ്ട സേവനം; പടിയിറങ്ങി മലയാളത്തിന്റെ ആദ്യ വാർത്താ അവതാരിക

അതേസമയം മോഹന്‍ലാലിനെ നായകനാ്ക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ ചിത്രം നേര് തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. ഡിസംബര്‍ 21-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്.

Story highlights : Jeethu Joseph’s daughter Cathy turned to direction