300 കാറുകൾ, സ്വകാര്യ സൈന്യം, ജെറ്റുകൾ: പുതിയ മലേഷ്യൻ രാജാവിന്റെ സമ്പത്ത് 5.7 ബില്യൺ ഡോളർ..!
മലേഷ്യയില്‍ രാജവാഴ്ച ഒരു ആചാരപരമായ പങ്ക് വഹിക്കുന്നു. എന്നാല്‍ സമീപകാലത്ത് ഭരണത്തില്‍ രാജാവിന്റെ സ്വാധീനം വളരെയധികം പ്രകടമാണ്്. മലേഷ്യയുടെ പുതിയ രാജാവായി 65 കാരനായ ജോഹര്‍ സുല്‍ത്താന്‍ ഇബ്രാഹിം ഇസ്കന്ദര്‍ അധികാരമേറ്റു. 16-ാം യാങ് ഡി-പെര്‍ത്വാന്‍ അഗോംഗായ അല്‍ സുല്‍ത്താന്‍ അബ്ദുല്ല പടിയിറങ്ങിയതോടെയാണ് ജോഹര്‍ സുല്‍ത്താന്‍ ഇബ്രാഹിം ഇസ്കന്ദര്‍ അധികാരത്തിലെത്തിയത്. ( Johor sultan Ibrahim Iskandar Malaysia’s new king )
5.7 ബില്യണ്‍ ഡോളറിന്റെ സമ്പത്തും മലേഷ്യക്ക് പുറത്തും പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യവും സ്വന്തമായിട്ടുള്ളയാളാണ് പുതിയ മലേഷ്യന്‍ സുല്‍ത്താന്‍. റിയല്‍ എസ്റ്റേറ്റ്, ഖനനം, ടെലികമ്മ്യൂണിക്കേഷന്‍സ്, പാം ഓയില്‍ എന്നിങ്ങനെ നിരവധി മേഖലകളിലാണ് ഇബ്രാഹിം ഇസ്കന്ദറിന്റെ ബിസിനസ് വ്യാപിച്ചുകിടക്കുന്നത്.
അഡോള്‍ഫ് ഹിറ്റ്ലര്‍ സമ്മാനിച്ചതെന്ന് കരുതപ്പെടുന്ന ഒരു കാര്‍ അടക്കം 300 ആഡംബര കാറുകള്‍, സ്വകാര്യ ജെറ്റുകള്‍ (ഗോള്‍ഡ് ആന്‍ഡ് ബ്ലൂ ബോയിംഗ് 737) തുടങ്ങിയവ രാജാവിന്റെ സ്വത്തുകളാണ്. സുല്‍ത്താന്റെ കുടുംബത്തിന് സുരക്ഷയൊരുക്കാന്‍ ഒരു സ്വകാര്യ സൈന്യവുമുണ്ട്. ഔദ്യോഗിക വസതിയായ ഇസ്താന ബുകിറ്റ് സെറെന്‍ മലേഷ്യന്‍ രാജകുടുംബത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ്.
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള 5.7 ബില്യണ്‍ ഡോളര്‍ സമ്പാദ്യത്തേക്കാള്‍ കൂടുതല്‍ സ്വത്ത് സുല്‍ത്താന്‍ ഇബ്രാഹിമിന് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മലേഷ്യയിലെ പ്രധാന മൊബൈല്‍ സേവനദാതാവായ യൂ മൊബൈലില്‍ 24 ശതമാനം സ്റ്റേക്ക് സുല്‍ത്താന്റെ സ്വന്തമാണ്. അതിനുപുറമെ പൊതു-സ്വകാര്യ കമ്പനികളിലായി 588 ദശലക്ഷം ഡോളര്‍ നിക്ഷേപവുമുണ്ട്.
Read Also : ലോകകോടീശ്വരി; മക്കെൻസി സ്കോട്ട് ദാനം ചെയ്തത് 1.38 ലക്ഷം കോടി!
ബൊട്ടാണിക് ഗാര്‍ഡനോട് ചേര്‍ന്നുള്ള വിലയേറിയ പ്രദേശമായ ടൈര്‍സാല്‍ പാര്‍ക്ക് ഉള്‍പ്പെടെ സിംഗപ്പൂരില്‍ നാല് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഭൂമിയും സുല്‍ത്താന്റെ സ്വന്തമാണ്. 1.1 ബില്യണ്‍ ഡോളറാണ് സുല്‍ത്താന്റെ ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോ.
Story highlights : Johor sultan Ibrahim Iskandar Malaysia’s new king