നടി സ്‌നേഹ ബാബു വിവാഹിതയായി; വരൻ ഛായാഗ്രഹകൻ അഖിൽ സേവ്യർ

January 9, 2024

വെബ് സീരിസുകളിലൂടെ സിനിമയിലെത്തി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി സ്‌നേഹ ബാബു വിവാഹിതയായി. ഛായാഗ്രഹകന്‍ അഖില്‍ സേവ്യറാണ് വരന്‍. ഒരുമിച്ച പ്രവര്‍ത്തിച്ച വെബ് സീരിസിന്റെ ചിത്രീകരണവേളയിലാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി വിവാഹത്തിലെത്തിയത്. ( Karikku actress Sneha Babu got married)

അഭിനയ മേഖലയിലെ സഹപ്രവര്‍ത്തകരെല്ലാം തന്നെ വിവാഹത്തിന് ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു. അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ വിവാഹത്തിനെത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കോമഡി സീരീസുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയതോടെയാണ് സ്‌നേഹയ്ക്ക് സിനിമയില്‍ അവസരം ലഭിച്ചത്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ അഭിനയിച്ചിട്ടുണ്ട്.

Read Also : ഗുരുവായൂർ അമ്പലനടയിൽ അമ്മയ്‌ക്കൊപ്പമൊരു കുറുമ്പി- ശ്രദ്ധനേടി ദിവ്യ ഉണ്ണിയുടെ മകൾ; വിഡിയോ

ഗ്രേസി-ബാബു ദമ്പതികളുടെ മകളായി 1997 മെയ് 18ന് മുംബൈയിലാണ് സ്‌നേഹയുടെ ജനനം. സെന്റ് തോമസ് ഹൈസ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജ്, ഗോരെഗാവിലായിരുന്നു സ്‌നേഹയുടെ പഠനം. ഇന്റീയര്‍ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്‌നേഹ ടിക്ടോക്കില്‍ സജീവമായിരുന്നു. അതുവഴിയാണ് വെബ് സീരിസിലേക്ക് വിളിവരുന്നത്.

Story highlights : Karikku actress Sneha Babu got married