അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരൻ; ലിത്വാനിയ നായകൻ ഫെഡോർ സെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ
കേരള ബ്ലാസ്റ്റേഴ്സ് നായകന് അഡ്രിയാന്‍ ലുണയുടെ അഭാവം പരിഹാരിക്കാന്‍ വമ്പന്‍ താരത്തെ ടീമിലെത്തിച്ച് മാനേജ്മെന്റ്. ലിത്വാനിയ ദേശീയ ടീം നായകന് ഫെഡോര്‍ സെര്‍നിച്ചിനെയാണ് മഞ്ഞപ്പട ടീമിലെത്തിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ( Kerala Blasters signed Fedor Cernych )
സൈപ്രസ് ക്ലബ് എ.ഇ.എല്‍ ലിമാസോളില്‍ നിന്നാണ് ഫെഡോര്‍ ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറുന്നത്. 32-കാരനായ മുന്നേറ്റനിര താരം 88 മത്സരങ്ങളില്‍ ലിത്വാനിയക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ദേശീയ കുപ്പായത്തില്‍ 14 ഗോളുകളും നേടിയിട്ടുണ്ട്. പോളിഷ് ക്ലബ് ഗോര്‍ണിക് ലെസിനയ്ക്കായി പ്ന്തു തട്ടിയ ലിത്വാനിയന്‍ സ്ട്രൈക്കര്‍ 2018-2020 കാലയളവില്‍ റഷ്യന്‍ സൂപ്പര്‍ ക്ലബ്ബായ ഡൈനാമോ മോസ്കോയിലും കളിച്ചു. 33 മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളാണ് ഫെഡര്‍ നേടിയത്.
മോസ്കോയില്‍ ലിത്വാനിയന്‍ വംശജരായ ദമ്പതികളുടെ മകനായി പിറന്ന ഫെഡോര്‍, മാതാപിതാക്കള്‍ വേര്‍പിരിഞ്ഞശേഷം ലിത്വാനിയയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സീസണിന്റെ അവസാനം വരെ ഫെഡോര്‍ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും ക്ലബ് അധികൃതര്‍ സമൂഹമാധ്യമങ്ങളില്‍ അറിയിച്ചു. വൈദ്യപരിശോധനക്ക് പിന്നാലെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ബ്ലാസ്റ്റേഴ്സ് അധികൃതര്‍ വ്യക്തമാക്കി.
Read Also : ഭിന്നശേഷിക്കാരനായ ആരാധകന് സഞ്ജുവിന്റെ സ്നേഹ സമ്മാനം; വീഡിയോ ഏറ്റെടുത്ത് ആരാധകർ
കാല്‍മുട്ടിന് പരിക്കേറ്റ അഡ്രിയാന്‍ ലൂണ ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷം വിശ്രമത്തിലാണ്. ഗോളടിച്ചും അടിപ്പിച്ചും ലൂണ ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിനിടെയാണ് പരിക്ക് വില്ലനായത്. ലൂണയുടെ അഭാവത്തിലും കേരളം മിക്ച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മലയാളി താരങ്ങളുടെ മികവാണ് ബ്ലാസ്റ്റേഴ്സിന് തുണയാകുന്നത്. ഇവര്‍ക്കൊപ്പം യുറോപ്യന്‍ ഫുട്ബോളില്‍ കളിച്ച പരിചയസമ്പത്തുമായി എത്തുന്ന ഫെഡോറിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ആരാധകരുടെ ടീം മാനേജ്മെന്റിന്റെയും പ്രതീക്ഷ.
Story highlights : Kerala Blasters signed Fedor Cernych