മലയാളത്തിന്റെ ഗാനഗന്ധർവന് കൊച്ചിയിൽ പിറന്നാൾ ആഘോഷം; ഓൺലൈനായി പങ്കെടുത്ത് യേശുദാസും

January 10, 2024

ശതാഭിഷേകത്തിന്റെ നിറവിലാണ് മലയാളികളുടെ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്. അമേരിക്കയിലെ ടെക്‌സസിലെ ഡല്ലാസിലെ വീട്ടിലാണ് 84-ാം പിറന്നാള്‍ ആഘോഷം. ഇതിനൊപ്പം കൊച്ചിയിലും പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ മലയാള സിനിമ സംഗീത ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു. യേശുദാുസും ഭാര്യയും മറ്റു കുടുംബാംഗങ്ങളും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു. യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസാണ് പരിപാടിയില്‍ കേക്ക് മുറിച്ചത്. ( KJ Yesudas birthday celebration at Kochi )

എനിക്ക് ശക്തിയും ഊര്‍ജവും നല്‍കുന്നതിനായി ഒരുമുച്ചുകൂടിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം യേശുദാസ് തന്റെ വാക്കുകള്‍ക്ക് തുടക്കമിട്ടത്. സംഗീതത്തെ ബഹുമാനിക്കണമെന്നും, സംഗീതമാണ് ജീവന്റെ തുടിപ്പ് എന്നും അദ്ദേഹം പറഞ്ഞു. ജാതിമത ഭേദമന്യെ എല്ലാവരും ഒന്നായിരിക്കുന്നതാണ് പിറന്നാള്‍ കേക്കിനെക്കാള്‍ മധുരമുള്ളതായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : ഓസ്‌ലറിൽ മമ്മൂട്ടിയെ ഉറപ്പിക്കാമോ..? ആരാധകർ പറയുന്നത് ഇങ്ങനെ; പ്രതീക്ഷയോടെ ചിത്രം തിയേറ്ററിലേക്ക്..!

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഗാന രചയിതാവ് ആര്‍.കെ ദാമോദരന്‍, അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ ശോഭ രവീന്ദ്രന്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, നടന്‍ സിദ്ദിഖ്, നടന്‍ മനോജ് കെ ജയന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ ഈ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി. തിരുവവനന്തപുരത്തെ യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

പ്രായം 84 കഴിഞ്ഞിട്ടും യേശുദാസ് സംഗീതപരിശീലനം തുടരുകയാണ്. പിറന്നാള്‍ ദിനത്തില്‍ മൂകാംബിക സന്ദര്‍ശിക്കുന്ന പതിവിന് കൊവിഡ് വന്നതോടെ അവസാനമായി. നാല് വര്‍ഷമായി യേശുദാസ് അമേരിക്കയില്‍ തുടരുകയാണ്.

Story highlights : KJ Yesudas birthday celebration at Kochi