‘ദാസേട്ടൻ @ 84’; ഗാനഗന്ധർവന് ശതാഭിഷേക തിളക്കം
മലയാളിക്ക് സംഗീതമെന്നാൽ ദാസേട്ടനാണ്. ആറ് പതിറ്റാണ്ടുകളിലേറെയായി ഭൂമിയിൽ സംഗീത മഴ പെയ്യിച്ചു കൊണ്ടിരിക്കുന്ന അനശ്വര പ്രതിഭയ്ക്ക് ഭാഷകളും, രാജ്യങ്ങളും, തലമുറകളും ഭേദിച്ച ആരാധക നിരയുണ്ട്. മലയാളിയുടെ സ്വന്തം ദാസേട്ടൻ രാജ്യത്തിന്റെ മുഴുവൻ അഭിമാനമാണ്. മലയാളി കേട്ട് വളർന്ന ഗാനങ്ങളുടെ തമ്പുരാന് ഇന്ന് 84-ാം പിറന്നാൾ. സംഗീത ലോകത്തെയും സിനിമാ മേഖലയിലെയും നിരവധി പ്രമുഖരാണ് ഗാനഗന്ധർവന് ആശംസകളുമായി എത്തുന്നത്. (KJ Yesudas celebrates 84th birthday)
അമേരിക്കയിലെ ഡാലസിൽ താമസമായതിനാൽ എല്ലാ കൊല്ലവും പിറന്നാളിന് നടത്തുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്ദർശനം ഇക്കൊല്ലം ഉണ്ടാകില്ല. ലഘുവായ പിറന്നാൾ ആഘോഷങ്ങൾ മാത്രമാകും ഉണ്ടാകുക. ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് ഓൺലൈനിൽ എത്തിയാകും യേശുദാസ് ആരാധകർക്കായി പിറന്നാൾ കേക്ക് മുറിക്കുക.
Read also: “ബീൻ ഈസ് ബാക്ക്”; ജനപ്രിയ ആനിമേറ്റഡ് സീരിസ് മിസ്റ്റർ ബീൻ തിരിച്ചെത്തുന്നു!
1940 ജനുവരി പത്തിന് ഫോർട്ടുകൊച്ചിയിൽ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും ഏഴു മക്കളിൽ രണ്ടാമനായാണ് ജനനം. ശുദ്ധസംഗീതത്തിന്റെ വഴിയിലേക്ക് അദ്ദേഹത്ത കൈപിടിച്ച് നടത്തിയത് അച്ഛനാണ്. മുഹമ്മദ് റഫിയുടെ പാട്ടുകളോടായിരുന്നു ചെറുപ്പത്തിൽ ആരാധന.
മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡ് എട്ട് തവണയും, ഫിലിം ഫെയർ അവാർഡ് സൗത്ത് അഞ്ച് തവണയും, മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് നാൽപ്പത്തിമൂന്ന് തവണയും യേശുദാസ് നേടിയിട്ടുണ്ട്. 1975-ൽ പത്മശ്രീ, 2002-ൽ പദ്മഭൂഷൺ, 2017-ൽ പദ്മവിഭൂഷൺ എന്നിങ്ങനെ കലാരംഗത്തെ സംഭാവനകൾക്ക് അംഗീകാരം രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2005-ൽ, മലയാള സിനിമയ്ക്കുള്ള സംഭാവനകൾക്കുള്ള കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയൽ പുരസ്കാരവും ലഭിച്ചു.
Story highlights: KJ Yesudas celebrates 84th birthday