ഈ ചിത്രങ്ങൾ തമ്മിൽ 11 വർഷത്തെ ദൂരമുണ്ട്- കുടുംബസമേതം യാത്രാചിത്രം പുനഃരാവിഷ്കരിച്ച് അഹാനകൃഷ്ണ

January 3, 2024

സമൂഹമാധ്യമങ്ങളുടെ ഇഷ്ടതാരങ്ങളാണ് കൃഷ്ണകുമാറും കുടുംബവും. ലോക്ക് ഡൗൺ സമയത്ത് ഒട്ടേറെ വിശേഷങ്ങളുമായി കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളുമെല്ലാം സജീവമായിരുന്നു. എല്ലാവരും യൂട്യൂബിൽ ചാനലുകൾ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ, കുടുംബസമേതം യാത്രയിലാണ് കൃഷ്ണകുമാർ. എല്ലാവരും ചേർന്ന് ലണ്ടനിലേക്ക് യാത്രപോയിരിക്കുകയാണ്.

ഓരോ യാത്രകളും കൃഷ്ണകുമാറിന്റെ മകളും നടിയുമായുമായ അഹാന കൃഷ്ണ വേറിട്ടതാക്കാറുണ്ട്. ഇപ്പോഴിതാ, പഴയൊരു യാത്രാചിത്രം പുനരാവിഷ്കരിച്ചിരിക്കുകയാണ് താരകുടുംബം. 2012ൽ സിംഗപ്പൂരിൽ നിന്നും പകർത്തിയ ചിത്രവും ഇപ്പോൾ ലണ്ടനിൽ നിന്നും പകർത്തിയ ചിത്രവുമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും 11 വര്ഷം മുൻപുള്ള ചിത്രത്തിലെ അതേപോസ് ചെയ്തിരിക്കുന്നു. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Read also: മെസിയും സംഘവും കേരളത്തില്‍ പന്ത് തട്ടും; സമ്മതം അറിയിച്ചെന്ന് മന്ത്രി അബ്ദുറഹിമാന്‍

അതേസമയം, മക്കളെല്ലാവരും പ്രേക്ഷകർക്ക് സുപരിചിതരാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും മക്കളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പാട്ടും നൃത്തവും വിശേഷങ്ങളുമൊക്കെയായി എന്നുമുണ്ടാകാറുണ്ട്. അഹാനയും മൂന്നു സഹോദരിമാരും യുട്യൂബിലും സജീവമായതോടെ ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ആരാധകർ കൃഷ്ണകുമാറിന്റെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. സഹോദരിമാർക്കൊപ്പം ഒട്ടേറെ നൃത്ത വീഡിയോകൾ മുൻപും പങ്കുവയ്ക്കാറുണ്ട്.

Story highlights- krishnakumar and family throwback photo