‘മകൾ അമ്മയെക്കാൾ സുന്ദരിയാണല്ലോ’; 22 വര്‍ഷം മുമ്പും ഇപ്പോഴും, മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മാധു

January 22, 2024

യോദ്ധ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച നായികയാണ് മാധു. തൈപ്പറമ്പില്‍ അശോകന്റെ കാമുകി അശ്വതിയായി എത്തിയ കഥാപാത്രം ഇന്നും നെഞ്ചേറ്റുന്നവരാണ് മലയാളികള്‍. കൂടാതെ റോജ, ജെന്റില്‍മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയും മാധു തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ മനം കീഴടക്കി. തൊണ്ണൂറുകളില്‍ ഹിന്ദി, മലയാളം, തമിഴ്, തെലുഗു, കന്നഡ അടക്കം എല്ലാ ഭാഷകളിലും നായികയായി തിളങ്ങി നിന്ന മാധു ഇന്നും സിനിമകളിലും ടിവി ഷോകളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ( Madhoo with her elder Daughter photo goes viral )

ജീവിതം ആസ്വദിക്കുന്നതിന് പ്രായം ഒരു തടസമാകില്ലെന്ന് പറയുന്ന നടി, തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങളെല്ലാം നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മൂത്ത മകള്‍ അമേയക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്.

22 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേയയുടെ കുട്ടിക്കാലത്തെ ഒരു ചിത്രവും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്തുവച്ചാണ് പുതിയ പോസ്റ്റ്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. അമ്മയെക്കാള്‍ സുന്ദരിയാണല്ലോ മകള്‍, അഭിനയത്തിലേക്ക് വരുമോ എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.

Read Also : “ഒരേ സമയം കണ്ണടച്ച് തുറന്ന പോലെയും ഒരായുഷ്കാലം ഒപ്പം ജീവിച്ച പോലെയും തോന്നുന്നു”; നവീന് സ്‌നേഹാശംസകൾ നേർന്ന് ഭാവന!

മമ്മൂട്ടി നായകനായ അഴകന്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മാധുവിന്റെ അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരുടെ കൂട്ടത്തിലേക്ക് മാധുവും എത്തുകയായിരുന്നു. 1999-ല്‍ ആണ് ആനന്ദ് ഷാ എന്നയാളെ മാധു വിവാഹം ചെയ്യുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു. രണ്ട് പെണ്‍മക്കളാണ് ദമ്പതികള്‍ക്ക്, അമേയയും കെയിയയും.

Story highlights : Madhoo with her elder Daughter photo goes viral