‘ചക്കിയെ കല്യാണംകഴിക്കാൻ കുതിരപ്പുറത്തേറി വരുന്ന രാജകുമാരൻ..’; മകളുടെ വിവാഹനിശ്ചയ വേദിയിൽ കണ്ണുനിറഞ്ഞ് ജയറാം

January 9, 2024

വളരെ ലളിതമായ ചടങ്ങുകൾക്കൊപ്പമാണ് ജയറാമിന്റെ മകൾ മാളവികയുടെ വിവാഹനിശ്ചയം നടന്നത്. പങ്കെടുത്ത ആളുകളെയും വളരെ ചുരുക്കിയാണ് ക്ഷണിച്ചത്. എന്നാൽ, ആഘോഷങ്ങൾക്ക് ഒരു കുറവുമുണ്ടായില്ല. ഇപ്പോഴിതാ, വിവാഹ നിശ്ചയത്തിന്റെ വിഡിയോ ശ്രദ്ധനേടുകയാണ്. വളരെ വൈകാരികവും ഹൃദ്യവുമായ നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്.

ചെറുപ്പത്തിൽ കാളിദാസിന് പറഞ്ഞുകൊടുത്തിരുന്ന കഥകളിലെല്ലാം ചക്കിയെ കല്യാണം കഴിക്കാൻ കുതിരപ്പുറത്ത് വരുന്ന രാജകുമാരൻ ആയിരുന്നു എന്നാണ് വിഡിയോയിൽ ജയറാം പറയുന്നത്. ഒപ്പം ഏറെ വൈകാരികമായി എല്ലാവരും കണ്ണീരണിയുന്നതും ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ കാണാം. മുൻപ്, കാളിദാസിന്റെ വിവാഹ നിശ്ചയ ചടങ്ങിലും സമ്മാനമായ നിമിഷമുണ്ടായിരുന്നു.

നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ വരന്റെ പേര്. യുകെയിൽ ചാർട്ടേഡ്അ ക്കൗണ്ടന്റ് ആണ് നവ് ഗിരീഷ്. പാലക്കാട് സ്വദേശിയാണ്. യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.

Read also: ‘അവസാനമായി എനിക്ക് പറയാനുള്ളത്..’- പിന്നാലെ കുഴഞ്ഞുവീണു; വിദ്യാർത്ഥികളുടെ യാത്രയയപ്പിനിടെ നൊമ്പരമായി അധ്യാപികയുടെ വേർപാട്

അതേസമയം, അടുത്തിടെയായിരുന്നു കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. നടൻ കാളിദാസ് ജയറാമും മോഡലായ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ വളരെയധികം ശ്രദ്ധേയമായിരുന്നു. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും ഔദ്യോഗികമായി പ്രണയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വളരെ മനോഹരമായ ഒരു ചടങ്ങിലാണ് കാളിദാസും താരിണിയും വിവാഹ നിശ്ചയം നടത്തിയത്. 

Story highlights- malavika jayaram’s engagement video out now