മമ്മൂട്ടിയെ കാണാനെത്തിയ ആരാധിക; നെഞ്ചോട് ചേർത്ത് കുശലം പറഞ്ഞ് മമ്മൂക്ക

January 6, 2024

മലയാള സിനിമയുടെ എല്ലാമെല്ലാമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. യാതൊരുവിധ ഉപകാരവും ചെയ്തുകൊടുത്തില്ലെങ്കിലും തന്റെ സിനിമകള്‍ കാണുകയും അത് ആഘോഷമാക്കുകയും ചെയ്യുന്ന ഒരുപാട് ആരാധകരുണ്ട്. അവരുടെയെല്ലാം സ്‌നേഹം ലഭിക്കുക എന്നത് വലിയ ഭാഗ്യമാണെന്ന് ഒരിക്കല്‍ ആരാധകരെ കുറിച്ച് മമ്മൂട്ടി പഞ്ഞ വാക്കുകളാണിത്. എങ്കിലും സമയം കിട്ടുമ്പോഴെല്ലാം ആരാധകരെ കാണാന്‍ മമ്മുട്ടി ശ്രമിക്കാറുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയെ കാണാന്‍ എത്തിയ ആരാധികയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുള്ളത്. ( Mammootty meet his special fan video goes viral )

https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FRobertJins%2Fvideos%2F1865435347219745%2F&show_text=false&width=267&t=0

താന്‍ ഏറെ ആരാധനയോടെ കാണുന്ന മമ്മൂട്ടിയെ നേരില്‍ കണ്ടതോടെ തുള്ളിച്ചാടുന്ന ഒരു ആരാധികയുടെ വീഡിയോയാണിത്. മമ്മൂട്ടിയുടെ പി.ആര്‍.ഒ ആയ റോബര്‍ട്ട് കുര്യാക്കോസ് ആണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുള്ളത്. മമ്മൂട്ടിയെ കണ്ടതോടെ സ്‌പെഷ്യല്‍ ചൈല്‍ഡായ ഈ ആരാധിക ഏറെ സന്തോഷത്തോടെ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും കുശലം പറയുന്നതും വീഡിയോയില്‍ കാണാം.

വില്ലന്‍മാര്‍ക്കെല്ലാം നല്ല ഇടികൊടുക്കണമെന്ന് ഈ ആരാധിക മമ്മൂട്ടിയോട് പറഞ്ഞതോടെ വേദിയില്‍ ചിരിപടരുന്നതും കാണാം. പ്രിയ ആരാധികയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുത്ത ശേഷം ആണ് മമ്മൂട്ടി അവിടെ നിന്നും പോയത്. ഏതായാലും ഈ മനോഹരമായ നിമിഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Read Also : എൻഎസ്എസ് ക്യാമ്പിൽ കുട്ടികളുടെ നിർബന്ധത്തിന് പാടി പാചക തൊഴിലാളി; ഒറ്റ പാട്ടിൽ താരമായി കാർത്ത്യായാനി- വിഡിയോ

ജിയോ ബേബി – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാതല്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബോക്സോഫീസിലും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രം പ്രശംസ ഏറ്റുവാങ്ങി. ഭ്രമയുഗം, ബസൂക്ക, ടര്‍ബോ, യാത്രാ 2 തുടങ്ങിയവയാണ് മമ്മൂട്ടിയുടേതായി 2024 ല്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രങ്ങള്‍.

Story highlights : Mammootty meet his special fan video goes viral