എൻഎസ്എസ് ക്യാമ്പിൽ കുട്ടികളുടെ നിർബന്ധത്തിന് പാടി പാചക തൊഴിലാളി; ഒറ്റ പാട്ടിൽ താരമായി കാർത്ത്യായാനി- വിഡിയോ

January 6, 2024

സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ കാഴ്ചകൾ ദിവസേന ശ്രദ്ധേയമാകാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും, കണ്ണുനീരണിയിക്കാനും പാകമായ ഇത്തരം കാഴ്ചകൾ എപ്പോഴും ഹൃദയത്തിൽ ഇടം നേടാറുമുണ്ട്. കണ്ണടച്ചുതുറക്കുമ്പോൾ താരമാകുന്നവർ എന്ന് കേട്ടിട്ടില്ലേ. അങ്ങനെ ജീവിതം മാറിമറിഞ്ഞവരും ഒട്ടേറെയുണ്ട്. ഇപ്പോഴിതാ, അങ്ങനെ താരമായ ഒരു പാചക തൊഴിലാളി ശ്രദ്ധനേടുകയാണ്.

പാട്ടിന്റെ പാരമ്പര്യമോ പാട്ട് പഠിച്ചതോ അല്ല കാർത്ത്യായനി എന്ന ഈ വൈറൽ പാട്ടുകാരി. ജീവിതയാത്രയിൽ തന്റെ കഴിവുകളെ ഒളിപ്പിച്ച് അങ്ങനെ പോകുകയായിരുന്നു. സ്‌കൂളിൽ പാചക തൊഴിലാളിയായി ജോലി ചെയ്യവേ എൻഎസ്എസ് ക്യാമ്പിലെ ഒരു സായാഹ്നത്തിൽ കുട്ടികളുടെ നിർബന്ധപ്രകാരം കാത്ത്യായനി പാടി. മനസ്സിൽ ഒളിപ്പിച്ച പാട്ട് കേട്ടുനിന്നവരുടെ മനസ് നിറച്ചു. അത്രയ്ക്ക് മനോഹരമാണ് ആ ആലാപനം.

Read also: ‘ഹലോയും ഹലോയുടെ സ്വന്തം ധർമ്മനും’; അപൂർവ്വം ഈ സൗഹൃദം!

കുടുംബശ്രീയിലും ഗ്രാമീണ വേദികളിലും പാടി പരിചയമുണ്ട്. പക്ഷേ, ആ കഴിവ് ലോകം അറിഞ്ഞത് എൻഎസ് എസ് ക്യാമ്പിലൂടെയാണ്. കാസർഗോഡ് അമ്പലത്തറ ജീവിഎച്ച് എസ് സ്‌കൂളിലെ പാചക തൊഴിലാളിയാണ് കാർത്ത്യായനി. ഇപ്പോൾ നാട്ടിലെ താരവുമാണ് ഈ കലാകാരി.

Story hjighlights- Karthayaani became a star with a single song sung at the NSS camp