‘വാലിബൻ’ ചർച്ചകൾക്കിടയിൽ വരവറിയിച്ച് ‘ഭ്രമയുഗം’; മമ്മൂട്ടിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ..!

January 25, 2024

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ തിയേറ്ററിലെത്തിയ ‘മലൈക്കോട്ടൈ വാലിബനെ ചുറ്റിപ്പറ്റിയാണ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആരാധകര്‍ക്കിടയില്‍ തരംഗം തീര്‍ക്കുകയാണ് മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭ്രമയുഗം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പുറത്തുവിട്ട പോസ്റ്ററാണ് വലിയരീതിയില്‍ ചര്‍ച്ചയാകുന്നത്. ( Mammootty movie Bramayugam poster goes viral )

പഴയ തറവാടിന്റെ അകത്ത് ചാരുകസേരയില്‍ ഇരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ചിത്രം അടങ്ങിയ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുള്ളത്. ഫെബ്രുവരി 15ന് ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

സിനിമയുടെ ടീസര്‍ ഈ മാസമാദ്യം പുറത്തിറങ്ങിയിരുന്നു. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം, ദുര്‍മന്ത്രവാദത്തിന്റെയോ പ്രേത കഥയോ ഒക്കെ ധ്വനിപ്പിക്കുന്നതായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസറില്‍ തുറന്നുകാണിക്കുന്നുണ്ട്.

Read Also : കർണാടക സംഗീതത്തിൽ അരങ്ങേറാൻ റിമി ടോമി; ഗുരുവിനൊപ്പമുള്ള സംഗീത വിഡിയോ പങ്കുവെച്ച് ഗായിക

അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരും പധാന വേഷങ്ങളിലെത്തുന്നു.

Story highlights : Mammootty movie Bramayugam poster goes viral