കർണാടക സംഗീതത്തിൽ അരങ്ങേറാൻ റിമി ടോമി; ഗുരുവിനൊപ്പമുള്ള സംഗീത വിഡിയോ പങ്കുവെച്ച് ഗായിക

January 25, 2024

മലയാളികൾക്ക് വേറിട്ടൊരു സംഗീത വിരുന്ന് സമ്മാനിച്ച ഗായികയാണ് റിമി ടോമി. ഗായിക എന്നത് മാത്രമല്ല റിമിയുടെ ലേബൽ. പാട്ട്, നൃത്തം, അവതരണം എല്ലാം ഈ കയ്യിൽ ഭദ്രമാണ്. അഭിനയത്തിലും റിമി കൈവെച്ചിരുന്നു. റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യമായ റിമി കർണാടക സംഗീതത്തിലേക്കും ചുവടുവയ്ക്കുകയാണ്.

പ്രസിദ്ധ ഗായിക ബിന്നി കൃഷ്ണകുമാറിന്റെ ശിക്ഷണത്തിലാണ് റിമി കർണാടക സംഗീതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 1989-ൽ കലാതിലകപട്ടം നേടിയ ബിന്നി കൃഷ്ണകുമാർ ഒരു സംഗീത കുടുംബത്തിൽ നിന്നാണ്. സഹോദരൻ വയലിൻ അധ്യാപകനാണ്. ബിന്നിയുടെ മൂന്ന് സഹോദരിമാരും സംഗീത അധ്യാപകരാണ്. കർണാടക സംഗീതം, പാരായണം, നൃത്തം, മോണോആക്ട് എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചിരുന്ന ബിന്നി തൊടുപുഴ സ്റ്റാർ എന്നാണ് അറിയപ്പെട്ടിരുന്നത്.

പിന്നണി ഗായികയായ ബിന്നി കൃഷ്ണകുമാർ ചെറുപ്പംമുതൽതന്നെ സംഗീതത്തെ ഉപാസിക്കുന്ന കലാകാരിയാണ്. ടോപ് സിംഗറിൽ വിധികർത്താവായി എത്തിയും ബിന്നി കൃഷ്ണകുമാർ ഇഷ്ടം കവർന്നിരുന്നു. അതേസമയം, റിമിയുടെ പുതിയ തുടക്കത്തിന് ആശംസയറിയിച്ച് നിരവധി ആളുകളാണ് എത്തിയത്.

Read also: “ഇത് ടോമി ഷെൽബിയാണോ?”; പീക്കി ബ്ലൈൻഡേഴ്സ് സ്വാഗിൽ പ്രണവ് മോഹൻലാൽ!

പാട്ടിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് റിമി ടോമി. പാട്ടിലാണ് തുടക്കമെങ്കിലും റിമി കൈവെക്കാത്ത മേഖലകൾ ഇല്ല. അവതാരക, അഭിനേത്രി, നർത്തകി, തുടങ്ങി ഇപ്പോൾ യുട്യൂബ് ചാനലിലും എത്തിനിൽകുകയാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചചെയ്യാറില്ലാത്ത റിമിയുടെ മേക്കോവർ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. 

Story highlights- rimi tomy started her karnatic music