ഭാസ്കര പട്ടേലറുടെ രൗദ്രത ഓർമിപ്പിക്കുന്നു; പുതുവർഷത്തില് ‘ഭ്രമയുഗം’ പോസ്റ്റർ പങ്കിട്ട് മമ്മൂട്ടി
എല്ലാ വര്ഷവും പുതുമകളുമായി ആരാധകരെ വിസ്മയിപ്പിക്കുന്ന മമ്മുട്ടി 2024ലും അക്കാര്യം ആവര്ത്തിക്കുമെന്ന സൂചനയാണ് നല്കുന്നത്. പ്രഖ്യാപനം മുതല് ശ്രദ്ധ നേടിയ ഭ്രമയുഗം ചിത്രത്തിന്റെ സെക്കന്ഡ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. കാട്ടുപോത്തിന്റെ കൊമ്പുകള് ശിരസില് ധരിച്ചെന്ന് കാഴ്ചയില് തോന്നിപ്പിക്കുന്ന വിധേയനിലെ ചാരുകസേരയിലിരിക്കുന്ന ഭാസ്കര പട്ടേലറെ ഓര്മിപ്പിക്കുന്നതാണ് ഭ്രമയുഗത്തിന്റെ പുത്തന് പോസ്റ്റര്. ആ വേഷപ്പകര്ച്ച കഴിഞ്ഞ് 30 വര്ഷം പിന്നിട്ടിരിക്കുകയാണ്. ( Mammootty released new poster of Bramayugam )
2022-ല് പുറത്തിറങ്ങിയ ഹൊറര്-ത്രില്ലര് ചിത്രം ഭൂതകാലം സംവിധാനം ചെയ്ത രാഹുല് സദാശിവന് ആണ് ഈ ചിത്രത്തിന്റെയും സംവിധാനം നിര്വഹിക്കുന്നത്. ഇതുവരെ മമ്മൂട്ടി എന്ന നടനില് നിന്നും കാണാത്ത കഥാപാത്രത്തെ പ്രതീക്ഷിക്കാമെന്നാണ് പുതിയ പോസ്റ്ററില് നിന്നും മനസിലാകുന്നത്. നേരത്തെ മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാള് ദിനത്തിലാണ് കറപുരണ്ട പല്ലുകള് കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരിയും, നരച്ച താടിയും, മുടിയും കഴുത്തില് ജപമാലയും അണിഞ്ഞ പോസ്റ്റര് പുറത്തുവിട്ടിരുന്നത്. അന്നുതന്നെ വ്യത്യസ്തമായ കഥാപാത്രത്തിനായി കാത്തിരുന്നവരുടെ പ്രതീക്ഷകള് ഒന്നുകൂടെ ഉറപ്പിക്കുന്നതാണ് പുതിയ പോസ്റ്റര്.
അതേസമയം, ചിത്രം ആഭിചാരക്രിയകളെ കൈകാര്യം ചെയ്യുന്നതാണെന്നും മമ്മൂട്ടി മന്ത്രവാദിയുടെ വേഷം ചെയ്യും എന്നുമുള്ള റിപ്പോര്ട്ടുകള് സംവിധായകന് നിഷേധിച്ചിരുന്നു. മമ്മൂട്ടിയെ കൂടാതെ, അര്ജുന് അശോകന്, സിദ്ധാര്ത്ഥ് ഭരതന്, അമല്ഡ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്ത്തിയായ ഭ്രമയുഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന് വര്ക്കുകള് പുരോഗമിക്കുകയാണ്.
Read Also : ‘കൈച്ചിലാവോന്ന് അറീല പക്ഷെ ഡെയ്ലി പ്ലാനിങ് നടക്കുന്നുണ്ട്’; ഇന്സ്റ്റഗ്രാമില് താരമായി ഇസാന്
ഹൊറര് ത്രില്ലര് വിഭാഗത്തിലുള്ള സിനിമകള് ഒരുക്കുന്നതിനായി ആരംഭിച്ച പ്രൊഡക്ഷന് ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്, രാഹുല് സദാശിവന് രചനയും സംവിധാനവും നിര്വ്വഹിച്ച മലയാളം ഫീച്ചര് ഫിലിമാണ് ‘ഭ്രമയുഗം’. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ചിത്രം ഈ വര്ഷം പ്രദര്ശനത്തിനെത്തും.
Story highlights : Mammootty released new poster of Bramayugam