ക്രോക്കോഡിൽ ഗ്രീൻ ബൂട്ടും സ്റ്റൈലൻ ഷർട്ടും; വീണ്ടും ശ്രദ്ധനേടി മമ്മൂട്ടിയുടെ ലുക്ക്

January 12, 2024

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് മമ്മൂട്ടി. അഭിനയലോകത്ത് മുൻനിരയിൽ ഇടമുറപ്പിച്ച താരം ഇപ്പോൾ മമ്മൂട്ടി കമ്പനി എന്ന പേരിൽ നിർമാണ രംഗത്തേക്കും ചുവടുവെച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമായ മമ്മൂട്ടിയുടെ ഓരോ ലുക്കും പ്രത്യേകം ശ്രദ്ധ നേടാറുണ്ട്.ഇപ്പോഴിതാ, പുത്തൻ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി മമ്മൂട്ടി ധരിച്ച വേഷവും ഷൂസുമെല്ലാം ചർച്ചയാകുകയാണ്. ഓഫ് വൈറ്റ് പാന്റും ഓഫ് വൈറ്റിൽ മൾട്ടി കളർ ഡിജിറ്റൽ പ്രിന്റുള്ള ഷർട്ടുമാണ് മമ്മൂട്ടി ധരിച്ചത്. ഒപ്പം ,ക്രോക്കോഡിൽ ഗ്രീൻ ബൂട്ടും ഉണ്ട്.

മൊത്തത്തിൽ വേറിട്ടുനിന്ന ഈ ലുക്കും ഷര്ടിന്റെയും ഷൂസിന്റെയും വിലയുമൊക്കെ ചർച്ചയാകുകയാണ്. ലെതറിലുള്ള ഹാൻഡ് മെയ്ഡ് ബൂട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്. എഴുപത്തിമൂന്നിലേക്ക് കടക്കുമ്പോഴും മമ്മൂട്ടിയുടെ സ്റ്റൈലും ഫാഷൻ സെൻസും ആളുകൾക്ക് എപ്പോഴും അത്ഭുതമാണ്.

Read also: ‘സാൽവ മർജാൻ സൂപ്പറാണ്’; ഫോർമുല 4 -ൽ ആദ്യ മലയാളി വനിതയുടെ കയ്യൊപ്പ്!

അതേസമയം, പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും രൗദ്രവും പ്രണയവും ഹാസ്യവും എന്നുതുടങ്ങുന്ന എല്ലാ ഭാവരസങ്ങളും ആവാഹിച്ചെടുത്ത് കഥപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു മഹാനടന്‍. അതുകൊണ്ടുതന്നെയാണ് ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും മമ്മൂട്ടി എന്ന നടന്‍ ശ്രദ്ധേയനായത്. 

Story highlights- mammootty’s latest press meet look