‘ഇറങ്ങിയാൽ ബിരിയാണി വാങ്ങിത്തരാം’; ആത്മഹത്യ ഭീഷണി ഉയർത്തിയയാളെ ബിരിയാണിയിലൂടെ അനുനയിപ്പിച്ച് പോലീസ്!
ആത്മഹത്യാഭീഷണി മുഴക്കി പാലത്തിന് മുകളിൽ കയറിയ ആളെ ബിരിയാണി വാഗ്ദാനം ചെയ്ത് ഇറക്കി. കൊൽക്കത്തയിലെ ബാലിഗഞ്ചിലാണ് സംഭവം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40 ഓടെ പാർക്ക് സർക്കസിലെ തിരക്കേറിയ നാലാം നമ്പർ പാലത്തിന്റെ മുകളിൽ 40 കാരനായ ഒരാൾ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് 20 മിനിറ്റിലധികം ഇവിടെ ട്രാഫിക് ബ്ലോക്കും സംഭവിച്ചു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ കാരയ പോലീസിന്റെയും ഈസ്റ്റ് ഗാർഡിന്റെയും സംയുക്ത സംഘമാണ് അദ്ദേഹത്തെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്. ടൈൽസ് ബിസിനസ് നടത്തിയിരുന്ന വ്യക്തിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എന്നാൽ, അടുത്തിടെയായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന് ഒരു മുൻനിര കടയിൽനിന്നും ബിരിയാണി വാങ്ങിത്തരാമെന്ന് പോലീസ് പറഞ്ഞു. അതോടൊപ്പം ജോലി വാഗ്ദാനവും നൽകി.
കാരയ സ്വദേശിയായ ഇയാൾ അടുത്തിടെ ഭാര്യയും ഇളയ മകളും ഉപേക്ഷിച്ച് വിവാഹമോചന നടപടികളിലൂടെ കടന്നുപോയ വ്യക്തിയാണ്. കൂടെ താമസിച്ചിരുന്ന മൂത്ത മകൾ കുടുംബത്തിന്റെ കടുത്ത സാമ്പത്തിക സ്ഥിതിയിൽ അസന്തുഷ്ടയായിരുന്നു. തിങ്കളാഴ്ച ഇയാളും മൂത്ത മകളും സയൻസ് സിറ്റിയിലേക്ക് പോകുന്നവഴി സ്കൂട്ടർ പാലത്തിൽ നിർത്തി. മൊബൈൽ ഫോൺ താഴെ വീണുവെന്നും അത് അന്വേഷിക്കണമെന്നും മകളോട് പറഞ്ഞു. അതിനുശേഷം പെട്ടെന്ന് പാലത്തിന്റെ ഇരുമ്പ് തൂണുകളിൽ കയറാൻ തുടങ്ങി. എന്നിട്ട് അയാൾ മുകളിൽ തന്നെ ഇരുന്നു. അയാൾ വീണാൽ ഒന്നുകിൽ വൈദ്യുത തൂണുകളിലോ റെയിൽവേ ട്രാക്കിലോ ഇടിക്കുമായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്തായാലും പോലീസിന്റെ ഓഫാറിൽ ആകൃഷ്ടനായി അദ്ദേഹം ഇറങ്ങി വരികയായിരുന്നു.
Story highlights- man climbs down from Bridge after police offers him biriyani