‘തെക്ക് തെക്ക് തെക്കേ പാടം..’- അച്ഛന്റെ പാട്ട് ക്യാമറയിൽ പകർത്തി കുഞ്ഞാറ്റ- വിഡിയോ പങ്കുവെച്ച് മനോജ് കെ ജയൻ

January 9, 2024

സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് അഭിനയലോകത്തേക്ക് എത്തിയ താരമാണ് മനോജ് കെ ജയൻ. കുട്ടൻ തമ്പുരാനും, ദിഗംബരനുമൊക്കെ മനോജ് കെ ജയന്റെ വേറിട്ട അഭിനയ പാടവങ്ങൾ മലയാളികൾ കണ്ടു. ഇന്നും പഴയ ചുറുചുറുക്കോടെ സജീവമാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സ്ഥിരമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള മനോജ് കെ ജയൻ ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക് വേദിയിലും അതിഥിയായി എത്താറുണ്ട്.

ഇപ്പോഴിതാ, ഹൃദ്യമായ ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് മനോജ് കെ ജയൻ. ‘തെക്ക് തെക്ക് തെക്കേ പാടം..’ എന്ന ഹിറ്റ് ഗാനം ബോട്ട് യാത്രയ്ക്കിടെ ഹൃദ്യമായി പാടുകയാണ് നടൻ. ആസ്വദിച്ച് ഒപ്പം ഭാര്യ ആശയും ഉണ്ട്. മകൾ കുഞ്ഞാറ്റയാണ് വിഡിയോ പകർത്തിയിരിക്കുന്നത്. എന്റെ കുഞ്ഞു രാജകുമാരി പകർത്തിയത് എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: രാത്രിയില്‍ എല്ലാം ഒതുക്കി വയ്ക്കും; ആളെ കണ്ടെത്താന്‍ വച്ച ക്യാമറയില്‍ പെട്ടത് ‘വൃത്തിക്കാരനായ എലി’

തേജലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. നടന്‍ മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ. 2000ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. പിന്നീട് 2011ൽ മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതരായി. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദുമായി ഉർവശിയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉർവശിക്കൊപ്പവും സമയം ചിലവഴിക്കാറുണ്ട്.

Story highlights- manoj k jayan shares his musical moment