രാത്രിയില്‍ എല്ലാം ഒതുക്കി വയ്ക്കും; ആളെ കണ്ടെത്താന്‍ വച്ച ക്യാമറയില്‍ പെട്ടത് ‘വൃത്തിക്കാരനായ എലി’

January 8, 2024

ജോലിയില്ലൊം തീര്‍ത്ത് ഉറങ്ങാന്‍ പോകുമ്പോള്‍ ഓഫിസ് ടേബിള്‍ ആവശ്യമില്ലാതെ സാധനങ്ങളാല്‍ അലങ്കോലമായി കിടക്കും. എന്നാല്‍ തൊട്ടടുത്ത ദിവസം തിരികയെത്തുമ്പോള്‍ ചിതറി കിടന്നിരുന്ന സാധനങ്ങളെല്ലാം ടേബിളിന് നടുവിലുള്ള ചെറിയ പെട്ടിയില്‍ അടുക്കിവച്ചിരുക്കുന്ന നിലയിലായിക്കും ഉണ്ടാകുക. വെയില്‍സിലെ ബില്‍ത്ത് വെല്‍സില്‍ നിന്നുള്ള 75-കാരനായ വന്യജീവി ഫോട്ടോഗ്രാഫര്‍ റോഡ്നി ഹോള്‍ബ്രുക്കിനാണ് ഇത്തരത്തിലൊരു വിചിത്രമായ അനുഭവം ഉണ്ടായിരുക്കുന്നത്. ( Mouse secretly filmed tidying man’s shed every night )

ഈയൊരു വിചിത്രമായ പ്രവൃത്തി പതിവായതോടെ ആളെ കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു റോഡ്‌നി ഹോള്‍ബ്രൂക്ക്. ഇതിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു നൈറ്റ് വിഷന്‍ ക്യാമറയായിരുന്നു. വര്‍ക്ക് ടേബിള്‍ വ്യക്തമായി കാണുന്ന വിധത്തില്‍ ക്യാമറ സെറ്റ് ചെയ്തുപോയ ഇദ്ദേഹം ആളെ കണ്ടെത്തി. വൃത്തിക്കാരനായ ഒരു ചെറിയ എലിയാണ് ഇതിന് പിന്നിലെന്നാണ് ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്.

2007-ല്‍ പുറത്തിറങ്ങിയ ‘റാറ്ററ്റൂയി’ എന്ന അനിമേഷന്‍ ചിത്രത്തിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു ക്യാമറയില്‍ പതിഞ്ഞ എലിയുടെ ദൃശ്യങ്ങള്‍. ഇതോടെയാണ് മാസങ്ങളായി തുടര്‍ന്നാണ് അപൂര്‍വ സംഭവത്തിന് പിന്നിലെ നിഗൂഢത പുറത്തുവന്നത്.

Read Also : കഴിഞ്ഞ പത്തുവർഷമായി തുടർച്ചയായി ലോട്ടറി എടുത്തു; ഇതുവരെ നേടിയത് 200 കോടി രൂപ- ട്രിക്ക് വെളിപ്പെടുത്തി ഭാഗ്യ ദമ്പതികൾ

പക്ഷികള്‍ക്ക് നല്‍കുന്ന ഭക്ഷണ സാധനങ്ങളാണ് ആദ്യമായി അടുക്കിവച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് ക്ലിപ്പുകളും കോര്‍ക്കുകള്‍, നട്ടുകളും ബോള്‍ട്ടുകളും അടക്കമുള്ള സാധനങ്ങളും അടുക്കിവയ്ക്കുന്നതും തുടരുകയായിരുന്നു. ഈ പ്രതിഭാസത്തിന് പിന്നിലെ ആളെ കണ്ടെത്തിയതോടെ, എലിയ പരീക്ഷിക്കുന്നതിനായി കുറച്ചധികം വസ്തുക്കള്‍ റൂമില്‍ ഉപേക്ഷിച്ച് പോയെങ്കിലും തൊട്ടടുത്ത ദിവസം അവയെല്ലാം ടേബിളില്‍ കണ്ടെത്തിയിരുന്നു. ഉപേക്ഷിക്കുന്ന സാധനങ്ങളെല്ലാം തിരികെ ടേബിളില്‍ ബോക്‌സില്‍ അടുക്കുവയ്ക്കന്നതില്‍ അസ്വസ്ഥനായതോടെയാണ് നൈറ്റ് വിഷന്‍ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചതും പ്രതിയെ പിടികൂടിയതെന്നും റോഡ്‌നി ഹോള്‍ബ്രൂക്ക് മാധ്യമങ്ങളോട് പറഞ്ഞു.

Story highlights : Mouse secretly filmed tidying man’s shed every night