‘ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു’; മേരി കോം
പ്രൊഫഷണല് ബോക്സിങ്ങില് നിന്നും വിരമിച്ചുവെന്ന വാര്ത്തകളോട് പ്രതികരിച്ച ഇന്ത്യന് ബോക്സിംഗ് ഇതിഹാസം മേരി കോം. താന് വിരമിച്ചിട്ടില്ലെന്നും, മാധ്യമങ്ങള് തന്റെ വാക്കുകള് തെറ്റായ രീതിയില് വ്യാഖ്യാനിച്ചതാണെന്നും താരം പ്രതികരിച്ചതായി എ.എന്.ഐ റിപ്പോര്ട്ട് ചെയ്യുന്നു. വിരമിക്കല് പ്രഖ്യാപനവുമായി എപ്പോള് വേണമെങ്കിലും ഞാന് മാധ്യമങ്ങള്ക്ക് മുന്നില് വരും. എന്നാല് ഞാന് വിരമിക്കല് പ്രഖ്യാപിച്ചുവെന്നും പ്രസ്താവിക്കുന്ന ചില മാധ്യമ റിപ്പോര്ട്ടുകള് ശ്രദ്ധയില് പെട്ടുവെന്നും, അത് ശരിയല്ലെന്നും താരം പറഞ്ഞു. ( Mary Kom’s take on retirement news )
2024 ജനുവരി 24-ന് ദിബ്രുഗഡില് ഒരു സ്കൂളില് നടന്ന പരിപാടിയില് പങ്കെടുത്തിരുന്നു. അതില് കുട്ടികളെ പ്രചോദിപ്പിക്കുന്നതിനായി താന് ഇങ്ങനെ പറഞ്ഞു, ‘എനിക്ക് ഇപ്പോഴും കായികരംഗത്ത് നേട്ടങ്ങള് കൈവരിക്കാനുള്ള ആഗ്രഹമുണ്ട്, എന്നാല് ഒളിമ്പിക്സിലെ പ്രായപരിധി എന്നെ പങ്കെടുക്കാന് അനുവദിക്കുന്നില്ല. ഞാന് ഇപ്പോഴും എന്റെ ഫിറ്റ്നസില് ശ്രദ്ധ കേന്ദ്രീകരിക്കുന്നു, വിരമിക്കല് പ്രഖ്യാപിക്കുന്ന സമയത്ത് ഞാന് എല്ലാവരേയും അറിയിക്കുമെന്നും താരം പ്രതികരിച്ചു.
Boxing champion Mary Kom says, "I haven’t announced retirement yet and I have been misquoted. I will personally come in front of media whenever I want to announce it. I have gone through some media reports stating that I have announced retirement and this is not true. I was… pic.twitter.com/VxAcFsq44v
— ANI (@ANI) January 25, 2024
രാജ്യാന്തര മത്സരങ്ങളില് പങ്കെടുക്കാനുള്ള പ്രായപരിധി അവസാനിച്ചതോടെയാണ് 41-കാരിയായ മേരി ഐതിഹാസിക കരിയര് അവസാനിപ്പിക്കുന്നത് എന്നായിരുന്നു റിപ്പോര്ട്ടുകള്. രാജ്യാന്തര ബോക്സിംഗ് അസോസിയേഷന് നിയമപ്രകാരം എലൈറ്റ് തലത്തില് പുരുഷ, വനിത ബോക്സര്മാര്ക്ക് 40 വയസ് വരെ മത്സരിക്കാനുള്ള അനുമതിയാണ് നല്കുന്നത്.. മണിപ്പൂരില് നിന്നുള്ള മേരി കോം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളാണ്.
ആറ് ലോക കിരീടങ്ങള് നേടി (2002, 2005, 2006, 2008, 2010, 2018) ആദ്യ വനിത ബോക്സറായ മണിപ്പൂരില് നിന്നുള്ള മേരി കോം മേരി കോം, അഞ്ച് തവണ ഏഷ്യന് ചാമ്പ്യന്ഷിപ്പില് ജേതാവുമായി. മണിപ്പൂരില് നിന്നുള്ള മേരി കോം കായികരംഗത്ത് ഇന്ത്യ കണ്ട ശക്തയായ വനിതകളില് ഒരാളായും വിശേഷിപ്പിക്കപ്പെടുന്നു. 2014 ഏഷ്യന് ഗെയിംസില് സ്വര്ണത്തോടെ ഗെയിംസിന്റെ ചരിത്രത്തില് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന് വനിത ബോക്സറുമാണ് മേരി കോം. 2012 ലണ്ടന് ഒളിമ്പിക്സില് നേടിയ വെങ്കലമാണ് മേരി കോമിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി കണക്കാക്കുന്നത്.
Story highlights : Mary Kom’s take on retirement news