ദുരന്തമുഖത്ത് ഭക്ഷണമില്ലാതെ 24 മണിക്കൂര്‍; 4 മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി പൊലീസ് ഓഫിസര്‍
ലോകത്ത് മറ്റെന്തിനേക്കാളും വലുത് മക്കളാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം അമ്മമാരും. അമ്മ എന്നത് സ്വന്തം മക്കളോട് കാണിക്കുന്ന സ്നേഹവും കരുതലും മാത്രമല്ല. എല്ലാ കുഞ്ഞുങ്ങളെയും ഒരേപോലെ കാണാനുള്ള മനസും കരുണയും ഓരോ അമ്മമാരെയും വേറിട്ടുനിര്‍ത്തുന്നു. ഇപ്പോഴിതാ വിശന്നുവലഞ്ഞ കൂഞ്ഞിനെ പാലൂട്ടുന്ന പൊലീസുകാരിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നത്. ( Mexican police officer breastfeeds crying baby )
മെക്സിക്കോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. 2023 ഒക്ടോബറില്‍ രാജ്യത്ത് ആഞ്ഞുവീശിയ ഓട്ടിസ് ചുഴലിക്കാറ്റിന്റെ സമയത്താണ് ഈയൊരു സംഭവം. പ്രകൃതിദുരന്തത്തില്‍ പെട്ട് 24 മണിക്കൂറിലധികം ഭക്ഷണമില്ലാതെ കിടന്ന നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് മെക്സിക്കന്‍ സിറ്റി പൊലീസ് ഓഫിസര്‍ അരിസ്ബെത്ത് ഡിയോണിസിയോ അംബ്രോസിയോ മുലയൂട്ടിയത്. ഈ കരുതലിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസുകാരിക്ക് സ്ഥാനക്കയറ്റവും കിട്ടി.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെയാണ് അംബ്രോസിയോ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത്. കുഞ്ഞിന്റെ ദയനീയമായ കരച്ചില് കേട്ടതോടെ അംബ്രോസിയോയുടെ ഉള്ളിലെ അമ്മ മനസിന് കഴിയുമായിരുന്നില്ല. അംബ്രോസിയോ കുഞ്ഞിന് പാലൂട്ടുന്ന ചിത്രങ്ങളും അതേക്കുറിച്ചുള്ള വാര്‍ത്തയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് പ്രചരിച്ചത്.
Read Also : ഒരു വര്‍ഷം കൊണ്ട് 10000 കിലോമീറ്റര്‍ പിന്നിട്ട് ഇബ്രാഹിമിന്റെയും അരുണിന്റെയും സൈക്ലിങ്..!
Story highlights : Mexican police officer breastfeeds crying baby