‘ബോക്‌സ് കൊഡാക് ക്യാമറയുമായി കണ്ണാടിക്ക് മുന്നിൽ’; ഇതാണോ ആദ്യ മിറർ സെൽഫി..?

January 22, 2024

സെല്‍ഫി… ജനനം മുതല്‍ മരണം വരെയുള്ള എല്ലാ കാര്യങ്ങളും സെല്‍ഫിയായി എടുത്തുവയ്ക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെല്ലാം ഒരു തവണയെങ്കിലും സെല്‍ഫി പരീക്ഷിക്കാതിരുന്നിട്ടുണ്ടാകില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ആരായിരിക്കും ആദ്യമായി സെല്‍ഫി എടുത്തിട്ടുണ്ടാവുക, എത്ര വര്‍ഷം മുമ്പായിരിക്കും ആദ്യ സെല്‍ഫി.. എന്നതെല്ലാം ഓരോരുത്തരിലും സംശയങ്ങളുണ്ടാക്കുന്ന ചോദ്യങ്ങളാണ്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ ട്രെന്‍ഡിങ്ങായിട്ടുള്ള മിറര്‍ സെല്‍ഫികളെ കുറിച്ച് ആലോചിച്ചുട്ടുണ്ടോ..? ( Mirror selfie from 1900 )

1839-ല്‍ ലൂയിസ് ഡാഗ്വെര്‍ എന്ന ഫ്രഞ്ചുകാരനാണ് ആദ്യമായി സെല്‍ഫിയെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വളരെ പഴക്കമുള്ള ഒരു ചിത്രമാണ് സോഷ്യല്‍ പ്രചരിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു മിറര്‍ സെല്‍ഫിയാണ് റെഡ്ഡിറ്റില്‍ പങ്കുവച്ചിട്ടുള്ളത്.

An unidentified woman taking a mirror selfie using a Kodak box camera in 1900. Ever since I saw this image, I’ve thought about it daily.
byu/mamamaia_ inDamnthatsinteresting

ഒരു സ്ത്രീ ഒരു ബോക്‌സ് കൊഡാക് ക്യാമറയുമായി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്നതാണ് ചിത്രം. 1900-ല്‍ പകര്‍ത്തിയതാണ് ഈ ചിത്രമെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇതായിരിക്കാം ലോകത്തിലെ ആദ്യത്തെ മിറര്‍ സെല്‍ഫി എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിക്കുന്നത്.

Read Also : ആറ് മാസം, 7163 കിലോമീറ്റർ; ഗിന്നസിൽ ഇടംനേടിയ പ്രൊപ്പോസൽ വിശേഷമറിയാം…!

ഇതൊരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായതിനാല്‍ തന്നെ ഉപയോക്താക്കളിലെല്ലാം അമ്പരപ്പുണ്ട്. ചിത്രം വൈറലായതിന് പിന്നാലെ വലിയ രീതിയില്‍ ചര്‍ച്ചകളും ഉയര്‍ന്നുവന്നു. 100 വര്‍ഷം മുമ്പ് തന്നെ അവര്‍ ഈ ട്രെന്‍ഡിന് തുടക്കമിട്ടു എന്നാണ് ഒരാള്‍ പ്രതികരിച്ചത്. 20-ാം നൂറ്റാണ്ടിലെ ജീവിതം പ്രതിഫലിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം എന്നാണ് മറ്റൊരു വിഭാഗം പ്രതികരിച്ചത്. ഏതായാലും ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ചിത്രം വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റി എന്നതില്‍ സംശയമില്ല.

Story highlights : Mirror selfie from 1900