മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാരയുടെ പുതിയ ചിത്രത്തിനെതിരെ കേസ്

January 9, 2024

നയന്‍താരയുടെ പുതിയ ചിത്രമായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ കേസെടുത്ത് മുംബൈ പൊലീസ്. നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ( Mumbai police took case against actress Nayanthara )

ഹിന്ദുമതത്തെ അവഹേളിക്കുന്നതും ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതുമാണ് സിനിമയുടെ പ്രമേയം എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍.ടി. മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ക്ഷേത്ര പൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണി വെക്കുന്നതുമായ രംഗങ്ങള്‍ സിനിമയിലുണ്ട്.

Read Also : ‘ഇന്ത്യൻ ദ്വീപുകൾ ആസ്വദിക്കൂ, ശേഷമാകാം വിദേശ രാജ്യങ്ങൾ’: ശ്വേത മേനോൻ

ശ്രീരാമനും സീതയും മാംസാഹാരം കഴിച്ചിരുന്നുവെന്നും സിനിമയിലെ നായകന്‍ പറയുന്നു. പൂജാരിമാരുടെ കുടുംബത്തിലെ പെണ്‍കുട്ടി പ്രേമിക്കുന്നത് മുസ്ലിം യുവാവിനെയാണ്. ഇവയെല്ലാം ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സോളങ്കിയുടെ ആരോപണം. ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെര്‍ഗിലിനെതിരെയും പരാതിയുണ്ട്.

Stoey highlights : Mumbai police took case against actress Nayanthara