‘അച്ഛനാണ് എനിക്ക് എല്ലാം..’- ഹൃദ്യമായ പിറന്നാൾ ആശംസയുമായി നമിത പ്രമോദ്

January 3, 2024


മിനിസ്‌ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. പുതിയ തീരങ്ങളിൽ തനി സാധാരണക്കാരിയുടെ വേഷത്തിലാണ് നമിത എത്തിയത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. രജിനി ആണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

ഇപ്പോഴിതാ, തന്റെ അച്ഛൻ പ്രമോദിന് ഹൃദ്യമായ പിറന്നാൾ ആശംസ പങ്കുവയ്ക്കുകയാണ് നടി. ‘അച്ചയ്ക്ക്, ജന്മദിനാശംസകൾ.. അച്ഛനാണ് എനിക്ക് എല്ലാം, അച്ഛൻ നൽകുന്ന സ്നേഹത്തിന്റെ പകുതി പോലും ആരും എന്നോട് കാണിക്കില്ല എന്നതിൽ എനിക്ക് സംശയമില്ല. വളർച്ച അത്ര എളുപ്പമായിരുന്നില്ലെങ്കിലും അച്ഛനുണ്ടായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പമാക്കി’- നമിത കുറിക്കുന്നു. ഒപ്പം, ഒട്ടേറെ കുട്ടിക്കാല ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

അഭിനയത്തിനൊപ്പം ബിസിനസിലേക്കും എത്തിയിരിക്കുകയാണ് നടി. സമ്മർ ടൗൺ കഫേ എന്ന പേരിൽ റെസ്റ്റോറന്റും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം അടുത്തിടെ പെപ്റിക്ക എന്ന പേരിൽ ക്ലോത്തിങ് ബിസിനസിലും ചുവടുറപ്പിച്ചു. പുരുഷന്മാർക്കുള്ള ഷർട്ടുകളാണ് ഇവിടെ ലഭ്യമാകുക. സൗബിൻ ഷാഹിറും അർജുൻ അശോകും ചേർന്നാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ഓൺലൈനായാണ് വിതരണം. കൊച്ചിയിലായിരുന്നു ഉദ്‌ഘാടന ചടങ്ങ്.

Read also: പ്രദര്‍ശനത്തിനിടെ യുവാവിന് ‘ഫ്രഞ്ച് കിസ്’ കൊടുത്ത് പെരുമ്പാമ്പ്; വീഡിയോ വൈറല്‍

സമൂഹമാധ്യമങ്ങളിൽ സജീവമായ നമിത പ്രമോദ് ഇടയ്ക്ക് നൃത്തവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നൃത്ത വിഡിയോകൾക്ക് പുറമെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം നമിത പങ്കുവയ്ക്കാറുണ്ട്.

Story highlights- namitha pramod celebrating father pramod’s birthday