പ്രദര്‍ശനത്തിനിടെ യുവാവിന് ‘ഫ്രഞ്ച് കിസ്’ കൊടുത്ത് പെരുമ്പാമ്പ്; വീഡിയോ വൈറല്‍

January 2, 2024

പാമ്പ് ഉണ്ടെന്ന് കേട്ടാല്‍ ആ ഭാഗത്തേക്ക് അടുക്കാത്തവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ സാധാരണക്കാരില്‍ വ്യത്യസ്തമായിട്ട് പാമ്പ പിടുത്തം ആസ്വദിച്ച് ചെയ്യുന്നവരുണ്ട്. പാമ്പിനെ പിടിച്ച ശേഷം കാഴ്ച്ചക്കാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നവരും കുറവല്ല. ഇത്തരം പ്രവൃത്തികള്‍ക്കിടയില്‍ പണി വാങ്ങിച്ചുകൂട്ടുന്നതും പതിവാണ്. ( Snake biting a young man during the screening )

അത്തരിത്തിലൊരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്നെക്കാള്‍ വലിയ ഒരു പെരുമ്പാമ്പിനെ ഒരാള്‍ പിടിച്ച് ഉയര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. ഇതിനിടയില്‍ പാമ്പിനെ ഉമ്മ വയക്കാന്‍ ശ്രമിക്കുന്നതോടെ ഞൊടിയിടയില്‍ പാമ്പ് അയാളുടെ വായ അടക്കം കൂട്ടി മുഖത്ത് കടിക്കുകയാണ്. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ച പാമ്പ് പിടിത്തക്കാരന്‍ പിന്നീട് സ്ഥിരത കൈവരിച്ച് പാമ്പിന്റെ പിടി വിടുവിക്കാന്‍ ശ്രമിക്കുകയാണ്. അല്‍പ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിന്റെ പല്ലുകള്‍ തന്റെ മുഖത്തുനിന്നും വേര്‍പെടുത്താന്‍ കഴിയുന്നത്.

ഇയാള്‍ പാമ്പിന്റെ പല്ലുകള്‍ വേര്‍പെടുത്താനുള്ള ശ്രമത്തില്‍ ഒരാള്‍ മൊബൈല്‍ ക്യാമറയുമായി വരുന്നതും കാണാനാകും. ഈ സമയത്തിനിടയില്‍ ചുറ്റും കൂടിനിന്നവരില്‍ നിന്ന് ആരും തന്നെ ഇയാളെ സഹായിക്കാനായി എത്തിയില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. കടി വിടുവിക്കുന്നതിനിടയില്‍ പെരുമ്പാമ്പ് യുവാവിനെ ചുറ്റിവരിയാതിരുന്നതും വലിയ അപകടം ഒഴിവാക്കി.

Read Also : ഇരിക്കാൻ മാത്രമല്ല, നിരത്തിലൂടെ ഓടിക്കുകയും ചെയ്യാം- ഇത് പായും സോഫ

‘മികച്ച അടിക്കുറിപ്പുകള്‍ വിജയിക്കും’ എന്ന കുറിപ്പോടെ ഫ്ലോറിഡയിലെ മയാമിയില്‍ നിന്നുള്ള മൃഗശാല ജീവനക്കാരനായ മൈക്ക് ഹോള്‍സ്റ്റണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ വീഡിയോ. എന്നാല്‍ വീഡിയോയില്‍ പാമ്പിന്റെ കടിയേറ്റുവാങ്ങുന്നത് അദ്ദേഹമല്ല. ഇതുവരെ 50 മില്യോണോളം കാഴ്ച്ചക്കാരാണ് ഈ വീഡിയോക്കുള്ളത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് അപകടം വിളിച്ചുവരുത്തുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കമന്റുകളുമായി എത്തിയത്.

Story highlights : Snake biting a young man during the screening