‘ഈ സന്തോഷം കാണുമ്പോൾ ഓർമപ്പെടുത്തലിന് നന്ദി പറയാതെ വയ്യാ’- പ്രിയപ്പെട്ടവൾക്ക് സർപ്രൈസ് സമ്മാനവുമായി നവ്യ നായർ
പ്രിയപ്പെട്ടവർക്ക് അവർ അർഹിക്കുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നതിനോളം സന്തോഷം പകരുന്ന മറ്റൊന്നുമില്ല. അത്തരത്തിൽ, തനിക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്നതിൽ ശ്രദ്ധ നൽകാറുള്ള ആളാണ് നടി നവ്യ നായർ. ഇപ്പോഴിതാ, തന്റെ വളർച്ചകൾ കണ്ടിട്ടുള്ള, കുടുംബത്തിന് ഏറ്റവും അടുത്തുനിൽക്കുന്ന ഒരാൾക്ക് സർപ്രൈസ് പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് നവ്യ നായർ.
‘സന്ധ്യ.. എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സന്ധ്യയും നട്ടുച്ചയും ഒക്കെ കണ്ടവൾ ..കൊച്ചു കൊച്ചു സന്തോഷങ്ങൾ..എത്ര കൊടുത്താലും മതിവരാത്തവരാത്ത കാലത്തു ചെറിയ കാര്യങ്ങളിലും സന്തോഷിക്കുന്ന ചിലരുണ്ട് കൂടെ എന്നതാണെന്റെ അഹങ്കാരം..ബർത്ത്ഡേയ്സ് ഒന്നും ഓർക്കാത്ത എന്നെ ഓർമ്മിപ്പിച്ചത് അമ്മയാണ് , ഈ സന്തോഷം കാണുമ്പോൾ ഓർമപ്പെടുത്തലിന് നന്ദി പറയാതെ വയ്യാ..ഒരായിരം ജന്മദിനങ്ങൾ താൻ എന്റെകൂടെ ഉണ്ടാവാൻ പ്രാർഥിക്കുന്നു…’- നവ്യ നായർ കുറിക്കുന്നു.
Read also: ‘കൈച്ചിലാവോന്ന് അറീല പക്ഷെ ഡെയ്‌ലി പ്ലാനിങ് നടക്കുന്നുണ്ട്’; ഇന്‍സ്റ്റഗ്രാമില്‍ താരമായി ഇസാന്‍
അതേസമയം, അടുത്തിടെ തന്റെ ജീവിതത്തിൽ വളരെ പ്രാധാന്യം വഹിച്ച അമ്മൂമ്മയ്ക്ക് അവരുടെ വാർധക്യത്തിൽ മനോഹരമായ ഒരു ദിനം ഒരുക്കിയിരുന്നു നടി നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ തിരികെയെത്തി സജീവമായിരിക്കുകയാണ് നടി.
Story highlights- navya nair about surprising favourite person