ആരാധകർക്കൊപ്പം ഒരു ‘വിജയ് സ്റ്റൈൽ’ സെൽഫി- സന്തോഷചിരിയോടെ നയൻ‌താര

January 11, 2024

വിജയകുതിപ്പിലാണ് നടി നയൻതാര. നടി എന്നതിലുപരി നിർമാതാവും കൂടിയായ നയൻതാര അടുത്തിടെയാണ് ബിസിനസ്സ് രംഗത്തേക്കും ചുവടുവെച്ചത്.  സ്വന്തം കോസ്മെറ്റിക് ബ്രാൻഡ് അവതരിപ്പിച്ചാണ് നയൻതാര ശ്രദ്ധേയയായത്. നയൻതാരയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ബ്രാൻഡിന് ‘9 സ്കിൻ’ എന്ന് പേരിട്ടു.

അതേസമയം, സ്ത്രീകൾക്കായി സാനിറ്ററി പാഡിന്റെ മറ്റൊരു ബ്രാൻഡും നയൻതാര അവതരിപ്പിച്ചിരുന്നു. FEMI9 എന്നാണ് ബ്രാൻഡിന്റെ പേര്. FEMI9ന്റെ വെബ്‌സൈറ്റ് ലോഞ്ച് ആയിരുന്നു കഴിഞ്ഞദിവസം. ഇപ്പോഴിതാ, ലോഞ്ചിന്റെ ഭാഗമായുള്ള ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ബ്രാൻഡിന്റെ സക്‌സസ് മീറ്റും കൂടിയായിരുന്നു നടന്നത്. ധാരാളം സ്ത്രീകൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം നയൻ‌താര പകർത്തിയ സെൽഫി ഇപ്പോൾ ശ്രദ്ധനേടുകയാണ്.

Read also: ‘വിനാശ ദൂതനായ ഭൂകമ്പ മത്സ്യം’; തായ് മീൻപിടുത്തക്കാർക്ക് മുന്നിൽ പെട്ടത് ദുരന്ത സൂചനയോ?

വിജയ് സ്റ്റൈൽ സെൽഫി എന്നാണ് നയൻതാര പങ്കുവെച്ച ചിത്രത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. അതേസമയം, വിജയദശമി ദിനത്തിലാണ് നയൻ‌താര തന്റെ പുത്തൻ സംരംഭം പങ്കുവെച്ചത്. നേരത്തെ, ഡെർമറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേർന്ന് നടി ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു. അതുപോലെ 9സ്കിൻ, ഒരു സൗന്ദര്യവർദ്ധക ഉൽപ്പന്നമാണ്. അതിൽ സെറമുകളും ക്രീമുകളും ഉണ്ട്. നയൻ തന്റെ ബ്യൂട്ടി ബ്രാൻഡ് അവതരിപ്പിക്കാൻ വളരെക്കാലമായി ശ്രമിക്കുകയായിരുന്നു. വാർത്തകൾ അനുസരിച്ച് ഈ ബ്രാൻഡിലേക്ക് ധാരാളം ഇൻവെസ്റ്റ്മെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Story highlights- nayantahara’s viral selfie pose