മിനിറ്റുകളുടെ ഇടവേളയിൽ രണ്ടു വ്യത്യസ്ത ദിവസങ്ങളിലും വർഷങ്ങളിലുമായി പിറന്ന് ഇരട്ട കുട്ടികൾ
ഇരട്ടകുട്ടികളുടെ ജനനം എന്നും കൗതുകം നിറഞ്ഞതാണ്. എന്നാൽ വെറും മിനിറ്റിന്റെ വ്യത്യാസത്തിൽ ഉണ്ടായ കുട്ടികളുടെ ജനനം അങ്ങേയറ്റം കൗതുകകരമായി മാറിയിരിക്കുകയാണ്. രണ്ട് വ്യത്യസ്ത ദിവസങ്ങളിലും വർഷങ്ങളിലുമായാണ് ഒരു ന്യൂജേഴ്സി ദമ്പതികൾ തങ്ങളുടെ ഇരട്ടകളുടെ ജനനം വരവേറ്റത്. ഡിസംബർ 31 ന് രാത്രി 11.48 ന് എസ്ര ഹംഫ്രി പിറന്നു. ഒരു മണിക്കൂറിനുള്ളിൽ, പുതിയ വർഷത്തിലേക്ക് ലോകം കടന്നപ്പോൾ, ജനുവരി 1 ന് പുലർച്ചെ 12.28 ന് അവന്റെ ഇരട്ടയായ എസെക്കിയേൽ ജനിച്ചു.
വ്യത്യസ്ത സമയം മാത്രമല്ല, മാസവും വർഷവുമെല്ലാം വേറിട്ടതാണ്. ആദ്യം പിറന്ന കുട്ടി തന്റെ അച്ഛനുമായി ജന്മദിനം പങ്കിടുന്നുവെന്ന പ്രത്യേകതയും ഉണ്ട്. തന്റെ നവജാത ശിശുക്കളെക്കുറിച്ചുള്ള ആവേശം അമ്മയായ ബില്ലി ഹംഫ്രി പങ്കുവയ്ക്കുന്നതിങ്ങനെ- ‘അവർ വളരെ പ്രത്യേകതയുള്ളവരാണ്, അവർക്ക് ഒരേ വർഷം ജനിച്ചത് പങ്കിടാൻ പോലും കഴിഞ്ഞില്ല.’
Read also: മെസിയും സംഘവും കേരളത്തില് പന്ത് തട്ടും; സമ്മതം അറിയിച്ചെന്ന് മന്ത്രി അബ്ദുറഹിമാന്
2022 ലും സമാനമായ സംഭവം ഉണ്ടായിരുന്നു. കാലിഫോർണിയയിൽ നിന്നുള്ള ഒരു സ്ത്രീ 15 മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.എന്നാൽ വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത വർഷങ്ങളിലുമായിരുന്നു കുട്ടികളുടെ ജനനം. ‘രണ്ട് ദശലക്ഷത്തിൽ ഒരാൾക്ക് സംഭവിക്കാവുന്ന ഈ അപൂർവ്വ ജനനം ലോകം ഏറ്റെടുത്തിരുന്നു. ഫാത്തിമ മാഡ്രിഗൽ എന്ന യുവതി തന്റെ മകൻ ആൽഫ്രെഡോയ്ക്ക് പുതുവർഷ രാവിൽ 11:45 ന് ജന്മം നൽകി. റിപ്പോർട്ടുകൾ പ്രകാരം ഇരട്ട സഹോദരി അയ്ലിൻ പതിനഞ്ചു മിനിറ്റ് വ്യത്യാസത്തിൽ 2022 ൽ ജനിച്ചു.
Story highlights- New Jersey twins arrive minutes apart but different years