ഒരു കുപ്പി വെള്ളത്തിൽ 2.4 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ; ആശങ്കയുളവാക്കും പുതിയ പഠനം!
കൊളംബിയ യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച് ശ്രദ്ധേയമായ ആശങ്കകൾ ഉയർത്തുന്ന കണ്ടെത്തലുകളിലേക്ക് നയിച്ചു. ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ ശരാശരി 2.4 ലക്ഷം പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടായിരിക്കും എന്നാണ് കണ്ടെത്തലുകൾ. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പഠന വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണക്ക്, നേരത്തെയുള്ള ഏകദേശ കണക്കുകളേക്കാൾ 10 മുതൽ 100 മടങ്ങ് വരെ കൂടുതലാണ്. (New Study reveals presence of nano particles in bottled water)
പ്രത്യേക മോളിക്യൂളുകളെ കണ്ടെത്തുന്നതിനായി രൂപപ്പെടുത്തിയ ലേസർ ഉപയോഗിച്ച് സാമ്പിളുകൾ പരിശോധിച്ച് നാനോപ്ലാസ്റ്റിക്കിന്റെ മൈക്രോസ്കോപ്പിക് ബിറ്റുകൾ കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു.
Read also: സോഷ്യൽ മീഡിയയിൽ തരംഗമായി ലക്ഷദ്വീപ് ടൂറിസം; ദ്വീപ് യാത്രയ്ക്കായി കടമ്പകൾ ഏറെ..!
2018-ലെ ഒരു പഠനത്തിൽ ഒരു ലിറ്റർ വെള്ളത്തിൽ ശരാശരി 300 പ്ലാസ്റ്റിക് കണങ്ങളാണ് കണ്ടെത്തിയത്. അക്കാലത്ത്, 5 മില്ലിമീറ്ററിൽ താഴെ നീളമുള്ള ചെറിയ പ്ലാസ്റ്റിക് കഷണങ്ങളായ മൈക്രോപ്ലാസ്റ്റിക്സ് കണക്കിലെടുത്താണ് അവർ അളന്നിരുന്നത്. എന്നാൽ ഏറ്റവും പുതിയ പഠനത്തിൽ ഗവേഷകർ നാനോപ്ലാസ്റ്റിക്സ് അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.
മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അപകടകരമായ പ്ലാസ്റ്റിക് മലിനീകരണം നാനോപ്ലാസ്റ്റിക് ആണെന്ന് വിദഗ്ധർ പറയുന്നു. ഇവയുടെ കണികകൾ പ്രധാന അവയവങ്ങളിലെ കോശങ്ങളെയും ടിഷ്യുകളെയും ആക്രമിക്കുകയും സെല്ലുലാർ പ്രക്രിയകളെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത്തരം കെമിക്കലുകൾ കരളിലേക്കും വൃക്കയിലേക്കും തലച്ചോറിലേക്കും വരെ പോകാനും പ്ലാസന്റയുടെ അതിർത്തി കടന്ന് ഗർഭസ്ഥ ശിശുവിൽ വരെ എത്തിച്ചേരാനും സാധ്യതയുണ്ട്.
Story highlights: New Study reveals presence of nano particles in bottled water