‘ഈ കാപ്പി ആരും കുടിച്ചിട്ടുണ്ടാകില്ല’; സോഷ്യൽ മീഡിയയിൽ തരംഗമായി ‘ഓപ്പൺഹൈമർ കോഫി’!
ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹൈമർ’ കഥാപാത്രങ്ങൾ, കഥ പറച്ചിൽ, ഛായാഗ്രഹണം, ശബ്ദസംവിധാനം എന്നിവയിലൂടെ ദശലക്ഷക്കണക്കിന് സിനിമാപ്രേമികളെ ആകർഷിച്ച ചിത്രമാണ്. സോഷ്യൽ മീഡിയയിലൂടെ ഈ സിനിമയെ പുകഴ്ത്താനും അഭിനന്ദിക്കാനും കിട്ടിയ ഒരവസരം പോലും ആരാധകർ പാഴാക്കിയിട്ടില്ല. (Oppenheimer inspired coffee cracks the internet)
അണുബോംബ് സ്രഷ്ടാവായ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം ഇതിനോടകം ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ് അവാർഡ് എന്നിവയുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ഒരു വിഡിയോയാണ് ആളുകളെ അമ്പരപ്പിക്കുന്നത്.
സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിഡിയോയുടെ സ്രഷ്ടാവായ ക്യുക്ക് ഷിയോ ഒരു പാനീയം ഉണ്ടാക്കി അതിന് ‘ഓപ്പൻഹൈമർ കോഫി’ എന്ന് പേരിട്ടു. എന്നാൽ ശ്രദ്ധ ആകർഷിക്കുന്നത് കാപ്പി ഉണ്ടാക്കുന്ന വിഡിയോയും സിനിമയിൽ ഉപയോഗിച്ച അതേ പ്രായോഗിക ഇഫക്റ്റുകൾ പിന്തുടരുന്ന അതിന്റെ ശബ്ദവുമാണ്. ബാക്ക്ഗ്രൗണ്ടിൽ ലുഡ്വിഗ് ഗൊറാൻസന്റെ സംഗീതവും കേൾക്കാം. “എല്ലാം പ്രാക്ടിക്കൽ ഇഫക്റ്റുകൾ മാത്രം, കമ്പ്യൂട്ടർ ജനറേറ്റഡ് ചിത്രങ്ങളൊന്നുമില്ല. 5 ദിവസത്തെ ചിത്രീകരണം + എഡിറ്റിംഗ്,” എന്ന കുറിപ്പോടെയാണ് ക്യൂക്ക് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Read also: പുഞ്ചിരി തൂകി വയോധികൻ; ഇഷ്ടഗാനം ആലപിച്ച് സഹയാത്രികൻ!
ടൈപ്പ്റൈറ്റർ, കോഫി ബീൻ ഗ്രൈൻഡർ, കോഫി സിപ്പിംഗ് സൗണ്ട് എന്നിവയൊക്കെയാണ് ഇഫക്റ്റ് സൃഷ്ടിക്കാൻ താൻ ഉപയോഗിച്ച ഘടകങ്ങൾ എന്ന് ക്യുക്ക് ഷിയോ വിശദീകരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്ക് ഇതിനോടകം 14 മില്യൺ വ്യൂസും 1.2 മില്യണിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. അമ്പരപ്പിക്കുന്ന ഈ ദൃശ്യ വിസ്മയത്തിന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പെരുമഴയാണ്.
Story highlights: Oppenheimer inspired coffee cracks the internet