13 എൻട്രികൾ ; ഗോൾഡൻ ഗ്ലോബിന് പിന്നാലെ ഓസ്കറിലും നേട്ടമുണ്ടാക്കാൻ ഓപ്പൺഹെയ്മർ

January 24, 2024

2024 ലെ ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷൻ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ എൻട്രികളുമായി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹെയ്മർ. അണുബോംബിന്റെ പിതാവായി അറിയപ്പെടുന്ന റോബർട്ട് ഓപ്പൺഹെയ്മറുടെ ആത്മകഥയായ ചിത്രത്തിന് 13 നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. പ്രധാന അവാർഡുകളായ മികച്ച നടൻ, സംവിധായകൻ എന്നി വിഭാ​ഗങ്ങളിലെല്ലാം നോളൻ ചിത്രം സ്ഥാനം പിടിച്ചു. ( Oppenheimer leads Oscar contenders with 13 nominations )

സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിലിയൻ മർഫി മികച്ച നടനുള്ള നോമിനേഷൻ നേടിയിട്ടുണ്ട്. കൂടാതെ റോ​ബ​ർ​ട്ട് ഡൗ​ണി ജൂ​നി​യ​ർ (സഹനടൻ), എ​മി​ലി ബ്ല​ണ്ട് (സഹനടി) എ​ന്നി​വ​ർ​ക്കും നാ​മ​നി​ർ​ദേ​ശ​മു​ണ്ട്. നേ​ര​ത്തേ അ​ഞ്ച് ത​വ​ണ ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച നോ​ളൻ അ​ടു​ത്ത മാ​സം​ത​ന്നെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കു​ന്ന ബാ​ഫ്റ്റ പു​ര​സ്കാ​ര​ങ്ങ​ളി​ലും തി​ള​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.

ഈ വർഷമാദ്യം പ്രഖ്യാപിച്ച ​ഗോൾഡൻ ​​​​ഗ്ലോബ് പുരസ്കാരത്തിലും ഓപ്പൺഹെയ്മർ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ നോളൻ ചിത്രം മികച്ച സംവിധായകൻ, നടൻ, സഹനടൻ, ഒറിജിനൽ സ്കോർ എന്നീ വിഭാ​ഗങ്ങളിലും പുരസ്കാരം നേടിയിരുന്നു.

Read Also : 96-മത് ഓസ്‌കർ നോമിനേഷൻ പട്ടിക പ്രഖ്യാപിച്ചു; എൻട്രികളിൽ മുന്നിൽ ഓപ്പൺഹെയ്മർ

എമ്മ സ്റ്റോൺ പ്രധാന വേഷത്തിലെത്തിയ പുവർ തിങ്സ് 11 നോമിനേഷനകൾ നേടിയപ്പോൾ, മാർട്ടിൻ സ്കോ​ർ​സീ​സ് നാടകമായ “കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ” 10 നോമിനേഷനുകൾ നേടി. ബാർബി എട്ട് വിഭാ​ഗങ്ങളിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഫ്ല​വ​ർ മൂ​ൺ സം​വി​ധാ​യ​ക​ൻ മാ​ർ​ട്ടി​ൻ സ്കോ​ർ​സീ​സ് 10-ാം ത​വ​ണ​യും മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​ത്തി​നാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ടി​ട്ടുണ്ടെന്നതും ശ്രദ്ധേയമായി.

Story highlights : Oppenheimer leads Oscar contenders with 13 nominations