മുംബൈ ലോക്കൽ ട്രെയിൻ ട്രാക്കിൽ ആളുകൾ ഭക്ഷണം പാകം ചെയ്യുകയും ഉറങ്ങുന്നതുമായ കാഴ്ച; പ്രതികരിച്ച് റെയിൽവേ
അമ്പരപ്പിക്കുന്നതും ആശങ്കയുണർത്തുന്നതുമായ നിരവധി കാഴ്ചകൾ ദൈനംദിനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ചിലപ്പോൾ അവ ചർച്ചചെയ്യപ്പെടാറുമുണ്ട്. എന്നാൽ, ഭീതിയുണർത്തുന്ന ഈ കാഴ്ച തീർച്ചയായും ശ്രദ്ധിക്കുകയും വാർത്തകളിൽ ഇടംനേടേണ്ടതുമാണ്. മുംബൈയിലെ മാഹിം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ലോക്കൽ ട്രെയിൻ ട്രാക്കിൽ ആളുകൾ ഇരുന്നു ഭക്ഷണം പാകം ചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മുംബൈ മാറ്റേഴ്സ് എന്ന പേരിലുള്ള X-ന്റെ അക്കൗണ്ട് പങ്കിട്ട ഈ ഹ്രസ്വ ക്ലിപ്പ് മുംബൈ ഡിവിഷൻ – സെൻട്രൽ റെയിൽവേയിലെ ഡിവിഷണൽ റെയിൽവേ മാനേജരുടെ ശ്രദ്ധയിൽപെടാനും കാരണമായി.
നിരവധി സ്ത്രീകൾ റെയിൽവേ ട്രാക്കിൽ ഭക്ഷണം തയ്യാറാക്കുന്നതും ചില പെൺകുട്ടികൾ പഠിക്കുന്നതും വിഡിയോയിൽ കാണാം. കൂടാതെ, കുട്ടികൾ ഓടിക്കളിക്കുന്നുമുണ്ട്. ചില വ്യക്തികൾ ട്രാക്കുകളിൽ ഉറങ്ങുന്നത് പോലും കാണാം. ഇത് “അപകടകരം” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, Xന്റെ നിരവധി ഉപയോക്താക്കൾ അധികാരികളിൽ നിന്ന് അടിയന്തര നടപടി ആവശ്യപ്പെട്ടു.
Between the railway tracks at Mahim JN@RailMinIndia @grpmumbai @drmmumbaicr @drmbct pic.twitter.com/YtTg6gWmWC
— मुंबई Matters™ (@mumbaimatterz) January 24, 2024
Read also: വെള്ളംകുടിക്കുന്നതിനിടെ കുട്ടിയാന ചെളികുഴിയിൽ വീണു; കൂട്ടമായി രക്ഷാപ്രവർത്തനത്തിന് എത്തി ആനകൾ
ജനുവരി 24 ന് പങ്കിട്ട പോസ്റ്റിന്റെ അടിക്കുറിപ്പ്, ‘മാഹിം ജെഎൻ റെയിൽവേ ട്രാക്കുകൾക്കിടയിൽ’ എന്നാണ്. വിഡിയോയ്ക്ക് താഴെ ആളുകൾ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. പോസ്റ്റിനോട് പ്രതികരിച്ച സെൻട്രൽ റെയിൽവേയുടെ ഡിആർഎം ഇക്കാര്യം പരിശോധിക്കാൻ മുംബൈ സെൻട്രൽ വെസ്റ്റേൺ റെയിൽവേയുടെ ഡിആർഎമ്മിനോട് അഭ്യർത്ഥിച്ചു. അവർ ഇക്കാര്യം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് മുംബൈ സെൻട്രൽ ഡിവിഷനോട് നിർദ്ദേശിച്ചിരിക്കുകയാണ്.
Story highlights- people seeing cooking and sleeping on mumbai local train