വിരലുകളിൽ നഖങ്ങളില്ലെങ്കിലോ?; ഇത് അപൂർവ്വ രോഗാവസ്ഥ
കൗതുകമുണർത്തുന്ന വിവിധതരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ചിലത് യാഥാർത്ഥമെന്നു തോന്നുന്നവിധത്തിൽ പലതരം ടെക്നോളജി ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്നവയൊക്കെയാണ്. അതിനാൽ തന്നെ ഏത് വിശ്വസിക്കണം, ഏത് വിശ്വസിക്കരുത് എന്ന ആശങ്ക ആളുകളിൽ ഉണ്ടാകാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രവും അത്തരത്തിൽ കൗതുകവും സംശയവുമാണ് സൃഷ്ടിക്കുന്നത്.
വിരലുകളിൽ നഖമില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ? നഖമില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്തവർക്ക് അമ്പരപ്പ് സമ്മാനിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. വിരലുകളിൽ നഖങ്ങൾ ഇല്ലാത്ത ഒരു വ്യക്തിയുടെ കൈയ്യുടെ ചിത്രമാണിത്. ഒറ്റനോട്ടത്തിൽ, ചർമ്മത്തിന്റെ നിറമുള്ള കയ്യുറ ധരിച്ച ഒരാളെന്നാണ് തോന്നുക. ഒരു ആനിമേഷൻ ആർട്ടിസ്റ്റ് വികസിപ്പിച്ചെടുത്ത ചിത്രമെന്നുപോലും ആളുകൾ ഈ ചിത്രത്തെ വിലയിരുത്തിയേക്കാം. എന്നാൽ, ലോകം അധികം അറിയാത്ത ഒരു മെഡിക്കൽ അവസ്ഥയുടെ നേർക്കാഴ്ച്ചയാണ് ഇത്. ‘അനോണിക്കിയ കൺജെനിറ്റ’ എന്ന അസുഖം ബാധിച്ച ഒരു വ്യക്തിയുടെ കൈയാണ് ഇത് കാണിക്കുന്നത്.
“അനോണിക്കിയ അവസ്ഥയുമായി ജനിച്ച ആളുകൾക്ക് നഖങ്ങൾ ഇല്ല, അവർക്ക് അവ വളർത്താൻ കഴിയില്ല.” എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിരലിലെ നഖങ്ങളുടെയോ കാൽവിരലുകളിലെ നഖങ്ങളുടെയോ അഭാവമാണ് അനോണിക്കിയ. ഇത് അപൂർവമായ എക്ടോഡെർമൽ വൈകല്യമാണ്. ഇക്ത്യോസിസ്, ഗുരുതരമായ അണുബാധ, കഠിനമായ അലർജി, എന്നിവയുടെ ഫലമായിരിട്ടാണ് ഈ അവസ്ഥ ഉണ്ടാകാറുള്ളതെന്നാണ് മെഡിക്കൽ നിഗമനം. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ അവസ്ഥ വിരൽ നഖങ്ങളെയും കാൽവിരലുകളെയും ബാധിക്കുന്നു. ഈ അവസ്ഥ കാരണം പലരും വിരലുകളിലും കാൽവിരലുകളിലും നഖങ്ങൾ ഇല്ലാതെ ജനിക്കുന്നു.
Read also: പുഞ്ചിരി തൂകി വയോധികൻ; ഇഷ്ടഗാനം ആലപിച്ച് സഹയാത്രികൻ!
എന്തായാലും ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ സജീവമായതോടെ അപൂർവമായ ഈ മെഡിക്കൽ അവസ്ഥയെക്കുറിച്ച് ആളുകൾ കൂടുതൽ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
Story highlights-Photo of a person’s hand without fingernails goes viral