പോളണ്ടിലെ ‘മദ്യപിച്ച വീട്’ കണ്ടിട്ടുണ്ടോ? വളഞ്ഞുപുളഞ്ഞൊരു വേറിട്ട വീട്!
പണ്ട്, ചിത്രകഥകളിൽ മന്ത്രവാദികളുടെ വീട് വരച്ചിരിക്കുന്നത് ഓർമ്മയുണ്ടോ? വളഞ്ഞും പുളഞ്ഞും ഒരു വല്ലാത്ത രൂപത്തിൽ ആയിരുന്നു ആ വീടുകൾ. വലിയ ജനാലകളുമുള്ള അങ്ങനെയൊരു വീട് യഥാർത്ഥത്തിൽ ഉണ്ടോ? ഉണ്ടെന്നാണ് ഉത്തരം..പോളണ്ടിലെ സോപോട്ട് നഗരത്തിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്ന വിചിത്രമായ കെട്ടിടത്തിന്റെ പേരാണ് ‘വളഞ്ഞ വീട്’ അല്ലെങ്കിൽ ‘മദ്യപിച്ച വീട്’. ഈ അർഥങ്ങൾ വരുന്ന ക്രൂവി ഡൊമെക് ഒരു ഗംഭീര നിര്മിതിയാണ്.
ഇത് സാധാരണ കെട്ടിടത്തിന് ഒരു അപവാദമാണ്. വളഞ്ഞതും ക്രമരഹിതവുമായ ഭിത്തികളുള്ള ഒരു സർറിയൽ സൃഷ്ടിയാണ് ഈ വീട്. ഭീമാകാരമായ വികലമായ കണ്ണാടിയിൽ കാണപ്പെടുന്ന തരത്തിലുള്ള വീട് ഒരു ഒപ്റ്റിക്കൽ മിഥ്യാധാരണ ആണെന്ന് വിചാരിക്കേണ്ട. മറിച്ച് ഉറച്ച അടിത്തറയിലാണ്, വാസ്തുശില്പികളായ സോട്ടിൻസിയുടെയും സാലെസ്കിയുടെയും നൂതനമായ കലാപരമായ കഴിവിൽ നിർമ്മിച്ചതാണ്.
Read also: ടിക്കറ്റില്ലെന്ന കാരണത്താൽ യാത്രക്കാരന്റെ മുഖത്തടിച്ച് ടിടിഇ; വിഡിയോ വൈറലായതിന് പിന്നാലെ സസ്പെൻഷൻ
ഈ രണ്ട് വാസ്തുശില്പികളും പോളിഷ് കലാകാരനായ ജാൻ മാർസിൻ സാൻസറിന്റെയും കവി പെർ ഡാൽബെർഗിന്റെയും യക്ഷിക്കഥകളിലെ വരകളും വിവരണങ്ങളിലും നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2004-ൽ നിർമ്മാണം പൂർത്തിയാക്കിയ വീടാണ് ഇത്. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ അതിന് ക്രൂക്ക്ഡ് ഹൗസ് എന്ന് വിളിപ്പേരുണ്ടായി. ഭവന നിർമ്മാണത്തിന്റെ മാസ്റ്റർപീസ് എന്ന് നിർവചിക്കപ്പെട്ടിരിക്കുന്ന ഈ വീട്, ഏകദേശം 4,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ്, കൂടാതെ റെസിഡന്റ് ഷോപ്പിംഗ് സെന്റർ, ബാറുകൾ, റെസ്റ്റോറന്റുകൾ, പോളണ്ടിലെ അറിയപ്പെടുന്ന ചില ബിസിനസ്സുകൾക്കുള്ള ഓഫീസുകൾ എന്നിവയും ഇവിടെയുണ്ട്.
Story highlights- poland’s crooked house Krzywy Domek