കല്യാണത്തലേന്ന് സ്വാസികയ്ക്ക് ഒരു ഗംഭീര സർപ്രൈസുമായി വരൻ- വിഡിയോ

January 27, 2024

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് നടി സ്വാസികയും നടൻ പ്രേം ജേക്കബും വിവാഹിതരായത്. ടെലിവിഷൻപരമ്പരയിലൂടെ പ്രിയ ദമ്പതികളായി മാറിയ സ്വാസിക വിജയ്-പ്രേം ജേക്കബിൻ്റെ വിവാഹം ആരാധകർക്കും ആഘോഷമായിരുന്നു. ഗംഭീരമായ ബീച്ച് വിവാഹമായിരുന്നു ഇവരുടേത്. സ്വപ്നസമാനമായ വിവാഹത്തിന് മുന്നോടിയായും നിരവധി ആഘോഷങ്ങൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ, ഗുലാബി ചടങ്ങിനിടെ സ്വാസികയ്ക്ക് സർപ്രൈസ് നൽകുന്ന പ്രേം ജേക്കബിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഗുലാബി ചടങ്ങിലേക്ക് സർപ്രൈസ് ആയി എത്തുകയാണ് പ്രേം ജേക്കബ്. ആൾക്കൂട്ടത്തിനിടയിൽ പ്രേമിനെ കണ്ടതോടെ അമ്പരന്നുനിൽക്കുന്ന സ്വാസികയെ വിഡിയോയിൽ കാണാം. അതേസമയം, മൂന്നുദിവസങ്ങളിലായാണ് വിവാഹം നടന്നത്.

Read also: “കേട്ടെങ്കിൽ പിന്നെന്തിനാ വീണ്ടും ചോദിക്കുന്നേ?”; തഗ്ഗുകൾക്ക് മേൽ തഗ്ഗുമായി പാറുക്കുട്ടി!

‘ഞങ്ങൾ ഒരുമിച്ച് ജീവിതം നയിക്കാൻ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പിനൊപ്പം വിവാഹ നിമിഷം ഇരുവരും പങ്കുവെച്ചതോടെയാണ് പ്രേക്ഷകർ അറിഞ്ഞത്. സ്വാസിക ഒരു ഡിസൈനർ സാരി വേറിട്ട രീതിയിൽ ഉടുത്തൊരുങ്ങിയാണ് വധുവായി എത്തിയത്. പ്രേം ജേക്കബ് ഷെർവാണിയിലാണ് എത്തിയത്.

Story highlights- prem jacobs surprise for swasika