മാൾട്ടിക്ക് രണ്ടാം പിറന്നാൾ; ആഘോഷമാക്കി നിക്കും പ്രിയങ്കയും!
ലോകമാകെ ചർച്ച ചെയ്ത ഒന്നായിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും വിവാഹം. രണ്ട് രാജ്യങ്ങൾ, മതങ്ങൾ, സംസ്കാരങ്ങൾ എന്നിവയുടെ മനോഹരമായ കൂടിച്ചേരലായിരുന്നു ഇരുവരുടെയും വിവാഹം. സെലിബ്രിറ്റികൾ ആയതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആഘോഷിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ, മകൾ മാൾട്ടി മേരി ചോപ്ര ജോനാസിന്റെ രണ്ടാം പിറന്നാൾ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. (Priyanka and Nick celebrates daughter Malti’s birthday)
പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ നിക്ക് ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. ‘ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് രണ്ട് വയസ്സാകുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എൽമോ തീമിൽ ഒരുക്കിയ പാർട്ടി വർണാഭവും മനോഹരവുമാണ്. പിങ്ക് നിറത്തിലുള്ള ഹൈ നെക്ക് ടോപ്പും പാന്റും ധരിച്ച കുഞ്ഞു രാജകുമാരി മാൾട്ടി, കൂളിംഗ് ഗ്ലാസൊക്കെ വെച്ച് സെലിബ്രിറ്റിയെ പോലെ പോസ് ചെയ്യുന്നത് കാണാം. കിരീടം പോലെയുള്ള ഒരു ടിയാരയും മാൾട്ടി ധരിച്ചിട്ടുണ്ട്.
Read also: എന്റെ പ്രിയപ്പെട്ട ക്രൂവിനൊപ്പം; മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളുമായി കുഞ്ഞാറ്റ
മാൾട്ടിയുടെ മാത്രമല്ല, അച്ഛൻ നിക്കിന്റെയും അമ്മ പ്രിയങ്കയുടെയും ഒന്നിച്ചുള്ള ചിത്രവും, ജോനാസ് സഹോദരന്മാരുടെയും, മാൾട്ടിയുടെ ബർത്ത് ഡേ കേക്കിന്റെ ചിത്രങ്ങളും നിക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ലോസാഞ്ചലസിൽ വെച്ച് നടന്ന ബർത്ത് ഡേ പാർട്ടിയിൽ നിക്കിന്റെയും പ്രിയങ്കയുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
ജനുവരി 15-നായിരുന്നു മാൾട്ടിയുടെ പിറന്നാൾ. ഇതിനോടകം തന്നെ ബീച്ച് പാർട്ടിയിൽ നിന്നുള്ള വിഡിയോകളും വൈറൽ ആയിരുന്നു. 2022 ജനുവരിയലായിരുന്നു മാൾട്ടിയുടെ ജനനം. ഡിസൈനർ റാൽഫ് ലോറനെ പ്രതിനിധീകരിച്ച് 2017-ലെ മെറ്റ് ഗാല ഫാഷൻ ഷോയിൽ വെച്ചാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും കണ്ടുമുട്ടിയത്. 2018ൽ ഉമൈദ് ഭവൻ പാലസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.
Story highlights: Priyanka and Nick celebrates daughter Malti’s birthday