എൺപതാം വയസിലും വ്യയാമത്തിന് മുടക്കമില്ല- കയ്യടി നേടി വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥൻ

January 3, 2024

ജീവിതം ആഘോഷമാക്കാനുള്ളതാണ്. അത് വീർപ്പുമുട്ടലുകളോടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി തീർക്കാനുള്ളതല്ല. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ, കാലങ്ങളായി തുടരുന്ന പ്രത്യേക ചിട്ടകളിലൂടെ പ്രായത്തെ തോൽപ്പിക്കുന്നവരുണ്ട്. അത്തരത്തിൽ ഒരാളാണ് 80 വയസ്സുള്ള ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ.

അദ്ദേഹം തന്റെ കർക്കശമായ വ്യായാമം കൊണ്ട് ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയാണ്. “ഇന്ന് രാവിലെ പ്രചോദനമുണ്ടായത് ഇങ്ങനെയായിരുന്നു. മിസ്റ്റർ എൽ സി അമർനാഥൻ, റിട്ടയേർഡ് ഐപിഎസ് 80 വയസ്സായി,” ഐപിഎസ് ഓഫീസർ അരുൺ ബോത്ര എക്‌സിൽ കുറിക്കുന്നു. ബെഞ്ച് പ്രസ്സ്, ഡംബ്-ബെൽസ്, എന്നിങ്ങനെ എല്ലാത്തരം വ്യായാമങ്ങളും ചെയ്യുന്ന അമർനാഥൻ തന്റെ ശ്രദ്ധേയമായ ശാരീരികക്ഷമതയും കരുത്തും പ്രകടിപ്പിക്കുന്നതായി കാണാം.

Read also: ‘ഗഫൂര്‍ കാ ദോസ്ത്’; മാമുക്കോയയുടെ വീട്ടിലെത്തി ലാലും സത്യനും

വിഡിയോ വൈറലായതോടെ നിരവധി ആളുകൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. അതേസമയം, 68 കാരിയായ ഒരു സ്ത്രീ ജിമ്മിൽ വ്യായാമം ചെയ്യുന്ന വിഡിയോ അടുത്തിടെ ശ്രദ്ധേയമായിരുന്നു. അറുപത്തെട്ടുകാരിയായ യുവതി വളരെ ആവേശത്തോടെ ഫിറ്റ്‌നസ് യാത്ര ആരംഭിക്കുന്നത് കാണാം. മുത്തശ്ശിയുടെ പേരിൽ ഇൻസ്റ്റാഗ്രാം പേജുമുണ്ട്. ഇത് നിയന്ത്രിക്കുന്നത് മകനാണ്. ‘അമ്മ അവളിൽ സ്വയം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മകൻ.

Story highlights- retired IPS officer stuns with his excercise routine