സൂപ്പർസ്റ്റാറിന്റെ നര പോലും റിസ്ക്, ആ സമയത്താണ് 72-കാരൻ സ്വവർഗാനുരാഗിയായി വേഷമിടുന്നത്..!
വ്യത്യസ്ത കഥാപാത്രങ്ങളുമായി പ്രക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടന് മമ്മൂട്ടി. മമ്മൂട്ടി പ്രധാന കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടി റിലീസിന് ശേഷം വലിയ രീതിയില്‍ ചര്‍ച്ചയായി. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തും നിരവധി പ്രമുഖരാണ് ചിത്രത്തിലെ പ്രമേയത്തെയും മമ്മൂട്ടിയുടെ കഥാപാത്രത്തെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്. സിനിമ റിലീസായി മാസങ്ങള്‍ പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനമായിട്ടില്ലെന്നതാണ് വാസ്തവം. ( RJ Balaji praises Mammootty and Kaathal the core )
മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട് തമിഴ് നടന് ബാലാജിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മമ്മുട്ടിയെ മറ്റൊരു അന്യഭാഷ നടനുമായി താരതമ്യം ചെയ്യുകയാണ് ബാലാജി. പ്രശസ്ത ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഭരദ്വാജ് രംഗന് നല്കിയ അഭിമുഖത്തിലാണ് ബാലാജി ഇത്തരത്തിലൊരു അഭിപ്രായം പറയുന്നത്.
ജയിലര്‍ ചിത്രീകരിക്കുന്ന സമയത്ത് രജനീകാന്തിന്റെ ലുക്ക് പോലും വലിയ രീതിയില്‍ വെല്ലുവിളി ഉയര്ത്തിയിരിന്നുവെന്ന് സംവിധായകന് നെല്‍സണ്‍ തുറന്നു പറഞ്ഞിരുന്നു. രജനികാന്തിനെ അദ്ദേഹത്തിന്റെ യഥാര്‍ഥ പ്രായത്തില്‍ അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്നാല്‍ അദ്ദേഹത്തിന് സ്ക്രീനിലില്‍ നര പാടില്ലെന്ന് സിനിമാമേഖലയിലുള്ളവര്‍ തന്നെ അറിയിച്ചതോടെയാണ് ആ ശ്രമം ഉപേക്ഷിച്ചതെന്നായിരുന്ന നെല്‍സണ്‍ പറഞ്ഞിരുന്നത്. ഇക്കാര്യം പറയുന്ന സമയത്ത് അതേ വേദിയില്‍ ജിയോ ബേബിയും ഉണ്ടായിരുന്നുവെന്നും ബാലാജി പറയുന്നു.
Read Also : മോഡലായി ജയറാം, ക്യാമറയ്ക്ക് പിന്നിൽ മമ്മൂട്ടി!
കാതല്‍ ദി കോര്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ്. അത് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സംവിധായകര്‍ ഒത്തുചേര്‍ന്ന ഒരു ചര്‍ച്ച കാണാനിടയായി. ഒരു വലിയ താരത്തിന്റെ സിനിമയുടെ സമയത്ത് അദ്ദേഹത്തിന്റെ ലുക്കില്‍ വരുത്തുന്ന മാറ്റം പോലും വലിയ റിസ്കായി എടുത്തുകാട്ടപ്പെട്ടെന്നാരുന്നു സംവിധായകന്റെ വാക്കുകള്‍. അദ്ദേഹത്തിനൊപ്പം ജിയോ ബേബിയും ഉണ്ടായിരുന്നു. അതേ നിരയിലുള്ള, 72 വയസുള്ള സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിച്ച സംവിധായകന്. അത് മമ്മൂട്ടി സാര്‍ തന്നെ നിര്‍മിക്കുകയും ചെയ്തു.- എന്നായിരുന്നു ബാലാജിയുടെ പ്രതികരണം.
Story highlights : RJ Balaji praises Mammootty and Kaathal the core