ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് വാർണർ; ഹൃദയം തൊടുന്ന കുറിപ്പുമായി സച്ചിൻ

January 6, 2024

12 വര്‍ഷത്തെ സംഭവബഹുലമായ ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ വിരമിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഓസീസ് സൂപ്പര്‍താരത്തിന് യാത്രയയപ്പ് നല്‍കുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. കളിക്കളത്തിന് പുറത്ത് വാര്‍ണര്‍ ലഭിച്ച ഏറ്റവും മികച്ച യാത്രയയപ്പുകളില്‍ ഒന്നാണ് ക്രിക്കറ്റ് ദൈവത്തിന്റെ വാക്കുകള്‍. ഓസീസ് താരത്തിന്റെ കരിയറിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ മനോഹരമായി വര്‍ണ്ണിച്ചിരിക്കുകയാണ് സച്ചിന്‍. ( Sachin Tendulkar pens note to retired David Warner )

ഒരു തകര്‍പ്പന്‍ ടി20 ബാറ്റര്‍ എന്നതില്‍ നിന്നും നിലയുറപ്പിച്ച് കളിക്കുന്ന ടെസ്റ്റ് കളിക്കാരനായി മാറിയതിലൂടെ ഡേവിഡ് വാര്‍ണറുടെ ജീവിതം കാണിച്ചുതരുന്നത് പൊരുത്തപ്പെടുത്തലിന്റെയും മനോധൈര്യത്തിന്റെയും മികച്ച ഉദാഹരണമാണെന്ന് ഇന്ത്യന്‍ ബാറ്റിങ്ങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ചക്. ‘ഒരു ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നതിനിടയില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ആക്രമണോത്സുകത കൊണ്ട്, ക്രിക്കറ്റ് കളിയിലെ അദ്ദേഹത്തിന്റെ പരിവര്‍ത്തനവും പരിണാമവും ശ്രദ്ധേയമാണ്. ഡേവിഡ്, മികച്ച ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആശംസകള്‍. സച്ചിന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

2011-ല്‍ ന്യുസിലന്‍ഡിനെതിരായിലൂടെയാണ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 12 വര്‍ഷം നീ്ണ്ടുനിന്ന കരിയറില്‍ 112 ടെസ്റ്റുകളിലെ 205 ഇന്നിംഗ്‌സുകളില്‍ 26 സെഞ്ച്വറിയും, മൂന്ന് ഇരട്ട സെഞ്ച്വറിയും, 37 ഫിഫ്റ്റികളും സഹിതം 44.6 ശരാശരിയില്‍ വാര്‍ണര്‍ 8,786 റണ്‍സ് നേടിയിട്ടുണ്ട്. 2019-ല്‍ അഡ്‌ലെയ്ഡില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേടിയ 335 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

161 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ച്വറിയും 33 ഫിഫ്റ്റിയും ഉള്‍പ്പടെ 6,932 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസ്ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിര്‍ണായക പങ്കാളിയായി. കഴിഞ്ഞ വര്‍ഷത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം ചൂടിയ ഓസ്‌ട്രേലിയന്‍ ടീമിലും വാര്‍ണര്‍ ഉള്‍പ്പെട്ടിരുന്നു. ഇനി ട്വന്റി 20യില്‍ മാത്രമായിരിക്കും വാര്‍ണര്‍ കളത്തിലിറങ്ങുക.

Read Also : മെസിയുടെ ഡ്രിബ്ലിങ്ങുകൾക്ക് സമാനം; സൂപ്പർ ഹാട്രികുമായി കളം നിറഞ്ഞ് മാറ്റിയോ മെസി..!!

അവസാന ടെസ്റ്റില്‍ മികച്ച പ്രകടനത്തോടെയാണ് വാര്‍ണര്‍ കളംവിട്ടത്. രണ്ടാം ഇന്നിങ്‌സില്‍ വാര്‍ണര്‍ 75 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ ഓസ്ട്രേലിയ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. 3-0 ന് പരമ്പര തുത്തുവാരിയാണ് ഓസ്‌ട്രേലിയ വാര്‍ണര്‍ക്ക് ഗംഭീര യാത്രയയപ്പ് നല്‍കിയത്.

Story highlights : Sachin Tendulkar pens note to retired David Warner