കരുത്തേകാൻ എഐ, ഐഫോൺ 15-നെ വെല്ലും ഫീച്ചറുകൾ; ഗ്യാലക്‌സി എസ്24 സീരിസുമായി സാംസങ്ങ്

January 18, 2024

ഗ്യാലക്‌സി സീരിസിലുള്ള ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളും ഗ്യാലക്‌സി എഐയും അവതരിപ്പിച്ച് കൊറിയന്‍ ഇലക്‌ട്രോണിക്‌സ് നിര്‍മാതാക്കളായ സാംസങ്ങ്. കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ നടന്ന ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റിലാണ് ഗാലക്സി എസ് 24 ഫോണുകള്‍ അവതരിപ്പിച്ചത്. ഗ്യാലക്സി എസ് 24, എസ് 24+, എസ് 24 അള്‍ട്ര എന്നീ മൂന്ന് ഫോണുകളാണ് അവതരിപ്പിച്ചത്. ( Samsung Galaxy S24 series launched )

ടൈറ്റാനിയം ബോഡിയും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് ആര്‍മര്‍ സംരക്ഷണവുമുള്ള ഗ്യാലക്സി എസ് 24 അള്‍ട്ര തന്നെയാണ് മുഖ്യ ആകര്‍ഷണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മോഡലുകളോട് സാമ്യതയുണ്ടെങ്കിലും പുതിയ ഹാര്‍ഡ്‌വെയറുകളാണ് പുതിയ മോഡലിന് കരുത്തേകുന്നത്. അതോടൊപ്പം തന്നെ ഗ്യാലക്‌സി എഐയുടെ പിന്തുണയോടെ ലൈവ് ട്രാന്‍സ്ലേറ്റ്, ഇന്റര്‍പ്രെറ്റര്‍, നോട്ട് അസിസ്റ്റ്, എഐ എഡിറ്റിങ് തുടങ്ങിയ നിരവധി പുതിയ പവര്‍ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നുണ്ട്.

ഗ്യാലക്സി എസ് 24 അള്‍ട്ര

6.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയ ഫോണില്‍ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 6.1 ഒഎസ് ആണ്. 1 ഹെര്‍ട്സ് മുതല്‍ 120 ഹെര്‍ട്സ് വരെയുള്ള വേരിയബിള്‍ റിഫ്രഷ് റേറ്റുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 3 ചിപ്സെറ്റാണ് ഈ പ്രീമിയം ഫോണിന് കരുത്തേകുന്നത്. 12 ജിബി റാമില്‍ 256 ജിബി, 512 ജിബി, 1 ടീബി സ്‌റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

200 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5എക്സ് ഒപ്റ്റിക്കല്‍ സൂം ഉള്ള 50 എംപി ടെലിഫോട്ടോ ക്യാമറ, 10 എംപി ക്യാമറ എന്നിവയാണുള്ളത്. സെല്‍ഫിയ്ക്കായി 12 എംപി ക്യാമറയും നല്‍കിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയും, 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഈ മോഡലിനുണ്ട്.

ഗ്യാലക്സി എസ് 24 അള്‍ട്രയി 1,29,999 രുപ മുതലാണ് ഇന്ത്യന്‍ വിപണിയില്‍ വില ആരംഭിക്കുന്നത്. 12 ജിബി + 512 ജിബി, 12 ജിബി + 1 ടിബി വേരിയന്റുകള്‍ക്ക് യഥാക്രമം 1,39,999 രൂപയും 1,59,999 രൂപയുമാണ്.

ഗ്യാലക്‌സി എസ് 24, എസ്24+ മോഡലുകള്‍

ഡിസ്പ്ലേയിലും ബാറ്ററിയിലുമാണ് എസ് 24, എസ്24 പ്ലസ് സ്മാര്‍ട്ഫോണുകള്‍ വ്യത്യസ്തമാവുന്നത്. എസ് 24-ന് 6.2 ഇഞ്ച് ഡിസ്പ്ലേയാണ്, പ്ലസിനാകട്ടെ 6.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണുള്ളത്. അള്‍ട്രയ്ക്ക് 6.8 ഇഞ്ച് സ്‌ക്രീനാണ്. എസ്24 ല്‍ 4000 എംഎഎച്ച് ബാറ്ററിയാണുള്ളത്. എസ്24 പ്ലസില്‍ 4900 എംഎഎച്ച് ബാറ്ററിയും നല്‍കിയിരിക്കുന്നു.

ഗ്യാലക്സി എസ് 24 ല്‍ 8 ജിബി റാമില്‍ 128ജിബി, 256ജിബി 512 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍ ലഭിക്കും. എസ് 24+ ല്‍ ആകട്ടെ 12 ജിബി റാമില്‍ 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളാണുള്ളത്. ഏഴ് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റുകളും ഏഴ് വര്‍ഷത്തെ സുരക്ഷ അപ്ഡേറ്റുകളും ഫോണില്‍ ലഭിക്കും.

Read Also : അലയടിച്ചെത്തുന്ന തിരയിലിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കാം; പ്രതികൂല സാഹചര്യത്തെ വിജയമാക്കി മാറ്റി ഒരു റെസ്റ്റോറന്റ്

ഗ്യാലക്‌സി എസ് 24 മോഡലുകളായ 8ജിബി + 256ജിബി, 8ജിബി + 512 ജിബി മോഡലുകള്‍ക്ക് യഥാക്രമം 79,999 രൂപയും 89,999 രുപയുമാണ്. ഗ്യാലക്‌സി എസ് 24 പ്ലസ് 12ജിബി + 256ജിബി, 12ജിബി + 512 ജിബി മോഡലുകള്‍ക്ക് യഥാക്രമം 99,999 രൂപയും 1,09,999 രുപയുമാണ്. ആവശ്യക്കാര്‍ക്ക് സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യാവുന്നതാണ്.

Story highlights : Samsung Galaxy S24 series launched